കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsജിതിൻ, സുധീഷ്, വിഷ്ണു
കൊല്ലം: സ്വൈപ്പിങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ കടയുടമയെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ മൂന്നു പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ആശ്രാമം ഉദയാ നഗർ 87ൽ വിഷ്ണു (29), മുഖത്തല, അമ്മ വീട്ടിൽ സുധീഷ് (26), ആശ്രാമം ഉദയാ നഗർ 71ൽ ജിതിൻ (26) എന്നിവരാണ് പിടിയിലായത്.
കൊല്ലം പായിക്കടയിൽ മൊത്തവ്യാപാര സ്ഥാപനത്തിൽ ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഘം ആക്രമണം നടത്തിയത്. കടയുടമയുടെ മകൻ വിജയ് ശങ്കറിനുൾപ്പെടെ മൂന്നുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
കടയിലെ സാധനങ്ങൾ സംഘം നശിപ്പിക്കുകയും ചെയ്തിരുന്നു. പരാതിയിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശിവദാസൻ പിള്ള, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.Ore voluptatem fugitate
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

