കവര്‍ച്ചക്കേസില്‍ സ്ത്രീ ഉൾപ്പെടെ മൂന്നുപേര്‍ പിടിയിൽ
text_fieldsഅരുണ്‍കുമാര്‍, സഫ്വാന്, സാമിനി
പെരുമ്പാവൂര്‍: കവര്‍ച്ചക്കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. സിവില്‍ സ്റ്റേഷന് സമീപത്തെ ഭജനമഠത്തിന് എതിര്‍വശത്തെ മൊബൈല്‍ കടയിൽ മോഷണം നടത്തിയ കേസിലാണ് ചെന്നൈ തൃശ്നാപ്പിള്ളി അണ്ണാനഗറില്‍ അരുണ്‍കുമാര്‍ (28), തിരൂര്‍ കൂട്ടായി കാക്കോച്ചിപുരിക്കള് വീട്ടില്‍ സഫ്വാന് (31), നെല്ലിക്കുഴി പ്ലാംകുടി വീട്ടില്‍ സാമിനി (28) എന്നിവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചയാണ് മൊബൈല്‍ ഷോപ്പിെൻറ ഷട്ടര്‍ പൊളിച്ച് അകത്തു കയറി സംഘം മോഷണം നടത്തിയത്.
വില കൂടിയ 37 മൊബൈല്‍ ഫോൺ, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് കവര്‍ന്നത്. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിെല പ്രത്യേക ടീം എടപ്പാള്‍, താനൂര്‍, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. മോഷണവസ്തുക്കള്‍ പല സ്ഥലങ്ങളിലായി വില്‍ക്കുകയായിരുന്നു. മോഷണമുതല്‍ സൂക്ഷിച്ചതിനാണ് സാമിനിയെ അറസ്റ്റ് ചെയ്തത്. അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിലും സഫ്വാന് ഇരുപതോളം കേസുകളിലും പ്രതികളാണ്.

