Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിനെ...

യുവാവിനെ കുത്തിപ്പരിക്കേൽപിച്ച മൂന്നുപേർ പിടിയിൽ

text_fields
bookmark_border
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച മൂന്നുപേർ പിടിയിൽ
cancel
camera_alt

അ​റ​സ്റ്റി​ലാ​യ വി​ഷ്ണു, ജി​ഷ്ണു, വൈ​ഷ്ണ​വ്

ക​യ്പ​മം​ഗ​ലം: ചാ​മ​ക്കാ​ല ച​ക്കു​ഞ്ഞി കോ​ള​നി​യി​ൽ യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ച​ക്കു​ഞ്ഞി കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ച​ക്ക​നാ​ത്ത് വീ​ട്ടി​ൽ ജി​ഷ്ണു (23), സ​ഹോ​ദ​ര​ൻ വൈ​ഷ്ണ​വ് (23), തു​പ്രാ​ട​ൻ വി​ഷ്ണു (27) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി സ​ലീ​ഷ് എ​ൻ. ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​യ്പ​മം​ഗ​ലം എ​സ്.​ഐ സു​ബീ​ഷ് മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഞാ​യ​റാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് ച​ക്കു​ഞ്ഞി കോ​ള​നി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ചാ​ഴൂ​ർ സ്വ​ദേ​ശി ത​റ​യി​ൽ വീ​ട്ടി​ൽ നി​ഥാ​സി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കോ​ള​നി​യി​ലെ കി​ണ​റി​ന​ടു​ത്ത് ത​ട​ഞ്ഞു​നി​ർ​ത്തി സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ നി​ഥാ​സ് തൃ​ശൂ​ർ ജൂ​ബി​ലി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​ൻ​വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പറഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു. വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ധ​ശ്ര​മ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് മൂ​വ​രും. എ​സ്.​ഐ​മാ​രാ​യ എം.​ആ​ർ. കൃ​ഷ്ണ​പ്ര​സാ​ദ്, ഗോ​കു​ൽ, സി.​പി.​ഒ​മാ​രാ​യ ആ​ന​ന്ദ്, ശ്യാം ​എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskaipamangalamarrest
News Summary - Three people who stabbed the youth have been arrested
Next Story