വീട്ടമ്മയുടെ നഗ്നവീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsസുരേഷ്, ഷമീർ, സന്തോഷ്
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നവീഡിയോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മുടവൻമുകൾ കൊങ്കളം ജങ്ഷനിൽ കെ.ആർ.എ 23ൽ സമൂസ ഷമീർ എന്ന ഷമീർ എസ് (33), നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം ഓണംകോട് ചാണക്യവിളാകം വീട്ടിൽ കിച്ചു എന്ന സന്തോഷ് (34), തിരുമല ആറാമട ആശ്രമം റോഡ് ഊരൂട്ട് ജങ്ഷനിൽ മുതലമുക്കുവിളവീട്ടിൽ സുരേഷ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുമല സ്വദേശിയായ വീട്ടമ്മ സിറ്റി സൈബർ ക്രൈമിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഷമീറിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ഷോപ്പിൽ വീട്ടമ്മ സർവിസ് ചെയ്യാൻ നൽകിയ മൊബൈൽ ഫോണിൽനിന്ന് എടുത്ത വിഡിയോ മോർഫ് ചെയ്താണ് വാട്സ്ആപ് വഴി പ്രചരിപ്പിച്ചത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഉറവിടം കണ്ടെത്തുന്നതിന് വാട്സ്ആപ് അധികാരികളുടെ സഹായം തേടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നൂറോളം പേരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി ശ്യാംലാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ മനു, സി.പി.ഒമാരായ വിനീഷ്, സമീർ ഖാൻ, സുബീഷ്, വിപിൻ ഭാസ്കർ, മിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

