ഡ്രൈവിങ് പരിശീലകനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsആൻസൺ, ഷഹനാസ്, ഷാജി
കാക്കനാട്: ഡ്രൈവിങ് പരിശീലനം നടക്കുന്നതിനിടെ പരിശീലകനെ മർദിച്ച സംഭവത്തിൽ യുവാക്കളെ അറസ്റ്റ് ചെയ്തു. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ചാത്തൻവേലിമുകൾ വീട്ടിൽ ഷാജി (25), സഹോദരൻ ഷഹനാസ് (27), ചേരാനെല്ലൂർ വടക്കുമനപ്പറമ്പ് വീട്ടിൽ ആൻസൺ ഡിക്കോസ്റ്റ് (24) എന്നിവരെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്.
എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം ഡ്രൈവിങ് പരിശീലന ഗ്രൗണ്ടിലാണ് ഞായറാഴ്ച വൈകീട്ട് 4.15 ഓടെയാണ് പുത്തൻകുരിശ് സ്വദേശിയായ പ്രിൻസ് ജോർജിന് മർദനമേറ്റത്. ഡ്രൈവിങ് പരിശീലനത്തിന് എത്തിയവരുടെ സാന്നിധ്യത്തിലാണ് സംഭവം. വിദ്യാർഥികളുടെ മുന്നിൽവെച്ച് കത്തിവീശുകയും ബസിൽനിന്ന് താഴെയിട്ട് ഗ്രൗണ്ടിൽ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന കമ്പിവടികൊണ്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. മുനിസിപ്പൽ ഗ്രൗണ്ടിൽ ഡ്രൈവിങ് പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വധശ്രമം ഉൾപ്പെടെ കേസുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

