Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎക്സൈസ് സംഘത്തെ...

എക്സൈസ് സംഘത്തെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
crime
cancel
camera_alt

മു​ർ​ഷി​ദ്,നി​മേ​ഷ്, യാ​സ​ർ

കൊ​യി​ലാ​ണ്ടി: ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ക്സൈ​സു​കാ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ല​ഹ​രി​മാ​ഫി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മേ​ലൂ​ർ കു​റ്റി​യി​ൽ നി​മേ​ഷ് (24), ചെ​ങ്ങോ​ട്ടു​കാ​വ് മാ​ടാ​ക്ക​ര മാ​ളി​യേ​ക്ക​ൽ മു​ർ​ഷി​ദ് (26), പെ​രു​വെ​ട്ടൂ​ർ തു​ന്നാ​ത്ത് താ​ഴ യാ​സ​ർ (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ല​ഹ​രി​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്നു​വെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​നു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ദീ​പേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ സ​ജീ​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ.​കെ. ര​തീ​ശ​ൻ, രാ​ഗേ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സി​നു​നേ​രെ​യും ഇ​വ​ർ തി​രി​ഞ്ഞു. സി.​ഐ ബി​ജു, എ​സ്.​ഐ അ​നീ​ഷ് വ​ട​ക്ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ജൂ​ലൈ 14ന് ​പെ​രു​വെ​ട്ടൂ​രി​ലും എ​ക്സൈ​സി​നു​നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മൊ​യ്തീ​നെ​ന്ന​യാ​ൾ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excise teamarrestattack
News Summary - Three people were arrested in the case of attacking the excise team
Next Story