ബാർ ജീവനക്കാരെ മർദിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsസൂരജ്, ഭാസ്കരൻ, ഷൈജു
അടൂർ: അടൂർ വൈറ്റ് പോർട്ടികോ ബാർ ജീവനക്കാരെ മർദിച്ച കേസിൽ മൂന്നുപേരെ അടൂർ പൊലീസ് പിടികൂടി. പെരിങ്ങനാട് മുണ്ടപ്പള്ളി പാറക്കൂട്ടം സൂര്യാഭവനം എസ്. സൂരജ് (28), പാറക്കൂട്ടം കല്ലുവിളയിൽ വീട്ടിൽ ഭാസ്കരൻ (42), പാറക്കൂട്ടം ഷൈജു ഭവനത്തിൽനിന്ന് ആലപ്പുഴ പാലമേൽ വില്ലേജിൽ പണയിൽ താമസിക്കുന്ന സി. ഷൈജു ( 34) എന്നിവരാണ് അറസ്റ്റിലായവർ.
ബാറിൽ പ്രവർത്തന സമയം കഴിഞ്ഞും മദ്യപിച്ച് ബഹളംവെച്ചതിന് പുറത്താക്കിയ വിരോധത്താലാണ് സൂപ്പർവൈസർ ബൈജുവിനെയും മറ്റ് ജീവനക്കാരായ ധനേഷ്, ഗൗതം എന്നിവരെയും 15ഓളം പേരടങ്ങിയ സംഘം ആക്രമിച്ചത്.സംഭവത്തിനുശേഷം അക്രമികൾ ഒളിവിൽ പോയിരുന്നു.
തുടർന്ന് അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ പ്രതികളെ സി.ഐ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിൽ സാഹസികമായി പിടികൂടുകയായിരുന്നു.എസ്.ഐ എം. മനീഷ്, സി.പി.ഒമാരായ രാജേഷ് ചെറിയാൻ, സൂരജ് ആർ. കുറുപ്പ്, സുനിൽ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഒളിവിലുള്ള മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

