ലഹരിക്കടത്തിനിടെ മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായവർ
തൃത്താല: തൃത്താല എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയും കഞ്ചാവും വിദേശമദ്യവും പിടികൂടി. വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേർ പിടിയിലായി. 150 മി.ഗ്രാം എം.ഡി.എം.എയുമായി ചാലിശ്ശേരി മട്ടിച്ചോട് മുള്ളമ്മടക്കൽ മുഹമ്മദ് അനസിനെയാണ് (25) അറസ്റ്റ് ചെയ്തത്.
അളവിൽ കൂടുതൽ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം വെച്ചതിന് പരുതൂർ പടിഞ്ഞാറേ കൊടുമുണ്ട നറിപ്പറ്റപടി ഗോപിയെ (55) അറസ്റ്റ് ചെയ്തു. 38 ഗ്രാം കഞ്ചാവുമായി നാഗലശ്ശേരി മൂളിപ്പറമ്പ് നൊട്ടത്തുവീട്ടിൽ നിഷാദിനെയും അറസ്റ്റ് ചെയ്തു. കോതച്ചിറ മനങ്ങാട് വനപ്രദേശത്തുനിന്ന് ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 120 ലിറ്റർ വാഷും കണ്ടെടുത്തു.
തൃത്താല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എന്. നൗഫലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ വി.കെ. പ്രസാദൻ, ഇ. ജയരാജൻ, വി. ജയദേവൻ, ഉണ്ണി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനൂപ്, ചാലിശ്ശേരി പൊലീസ് എന്നിവർ പങ്കെടുത്തു.

