പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ മൂന്നുപേർ റിമാൻഡിൽ
text_fieldsഒന്നാം പ്രതി അഭിജിത്ത്്, അജിത്ത്, മെഡിക്കല്‍ സ്റ്റോര്‍ ഉടമ അനസ്
കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റിൽ. മുഖ്യ പ്രതി കിരിക്കാട് സ്വദേശി അഭിജിത്ത് (19), പ്രതാംഗമൂട് ജങ്ഷനിലെ ‘നാസ്’ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അനസ് (45), മരുന്ന് എത്തിച്ചു നല്‍കിയ അഭിജിത്തിന്റെ ബന്ധു അജിത്ത് (19) എന്നിവരാണ് പിടിയിലായത്. 16 വയസ് മുതൽ പെൺകുട്ടി പീഡനത്തിന് ഇരയായിരുന്നതായി പൊലീസ് പറഞ്ഞു. ഗർഭ ചിദ്രത്തിന് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നു വാങ്ങി കഴിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വര്‍ഷത്തോളം ക്രൂരതക്ക് വിധേയായ പെൺകുട്ടി 18 ാം വയസിലാണ് ഗർഭിണിയായത്. തുടർന്ന് അലസിപ്പിക്കാന്നായി പ്രതികള്‍ ആസൂത്രിത നീക്കം നടത്തുകയായിരുന്നു. ഇതിനായി ഡോക്‌ടറുടെ നിർദേശമില്ലാതെ നാസ് മെഡിക്കല്‍ സ്റ്റോറിൽ നിന്നാണ് മരുന്ന് വാങ്ങിയത്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും നല്ലതാണെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിക്ക് അബോർഷന്‍ ഗുളികകള്‍ നല്‍കിയതത്രെ. കഴിഞ്ഞ ഫെബ്രുവരി 26നായിരുന്നു സംഭവം. അതിജീവിതയുടെ അനുവാദമില്ലാതെ നിയമവിരുദ്ധമായാണ് ഗര്‍ഭം അലസിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭം അലസിയെങ്കിലും പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. രക്തസ്രാവം തുടർച്ചയായതോടെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ അബോർഷന്‍ പൂര്‍ണമായില്ലെന്നും ഭ്രൂണത്തിന്റെ അവശിഷ്ടങ്ങള്‍ വയറ്റിനുള്ളില്‍ തന്നെയുണ്ടെന്നും കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

