Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
text_fieldsbookmark_border
കൊച്ചി: കഞ്ചാവുമായി യുവതിയടക്കം മൂന്നുപേരെ കടവന്ത്ര പൊലീസ് പിടികൂടി. തൃശൂർ നാട്ടിക വലിയകത്ത് വീട് ആഷിക് (23), മലപ്പുറം നിലമ്പൂർ നല്ലതണ്ണി ചെറിയകത്ത് വീട് രാഹുൽ (26), നിലമ്പൂർ പൂക്കോട്ടുംപാടം വടപാടം അശ്വതി (20) എന്നിവരാണ് പിടിയിലായത്. എറണാകുളം സെൻട്രൽ അസി. പൊലീസ് കമീഷണർ സി.ജയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര സ്റ്റേഷൻ എസ്.എച്ച്.ഒ മിഥുൻ മോഹന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഗാന്ധിനഗർ, കമ്മട്ടിപ്പാടത്തെ ഫ്ലാറ്റിൽ നിന്ന് 12 കിലോ കഞ്ചാവുമായി ഇവർ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story

