യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
text_fieldsസുബിൻ സിജോ, അപ്പു തോമസ് ,സുധിനീഷ്
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഭാഗത്ത് പനക്കൽ വീട്ടിൽ സുബിൻ സിജോ (21), അമരാവതി ശിവാനന്ദൻപടി ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ അപ്പു തോമസ് (23), വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കണ്ണങ്കേരിയിൽ വീട്ടിൽ കണ്ണൻ എന്ന സുധിനീഷ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവർ മുണ്ടക്കയം ടൗൺ ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിന്റെ മുന്നിൽവെച്ച് കരിനിലം സ്വദേശിയായ അഭിലാഷ് എന്നയാളെയാണ് ആക്രമിച്ചത്. സുഹൃത്തിനെ കാത്തുനിൽക്കുകയായിരുന്ന ഇയാളെ പ്രതികൾ ബാറിൽനിന്ന് ഇറങ്ങിവരുന്ന സമയം കാണുകയും ഹെൽമറ്റുകൊണ്ട് തലക്ക് അടിക്കുകയും തുടർന്ന് കസേരകൊണ്ടും അടിക്കുകയുമായിരുന്നു.
അഭിലാഷും പ്രതികളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. എസ്.എച്ച്.ഒ എ. ഷൈൻ കുമാർ, എസ്.ഐ അനീഷ്, സി.പി.ഒമാരായ ശരത് ചന്ദ്രൻ, ടി.എസ്. രഞ്ജിത്ത്, രഞ്ജിത്ത് എസ്. നായർ, ജോൺസൺ, റഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

