Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightചത്ത കേഴമാനിനെ...

ചത്ത കേഴമാനിനെ കറിവെച്ച സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
ചത്ത കേഴമാനിനെ കറിവെച്ച സംഭവത്തിൽ മൂന്നുപേർകൂടി അറസ്റ്റിൽ
cancel
camera_alt

സ​തീ​ശ​ൻ, രാ​ജേ​ന്ദ്ര​ൻ,  അ​ൻ​ഷാ​ദ് 

Listen to this Article

പാ​ലോ​ട്: ച​ത്ത കേ​ഴ​മാ​നി​നെ ക​റി​വെ​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. വെ​മ്പാ​യം കു​തി​ര​കു​ളം ഈ​ട്ടി​മൂ​ട് തോ​ട്ട​രി​ക​ത്ത് വീ​ട്ടി​ൽ അ​ൻ​ഷാ​ദ് ആ​ർ(39), പാ​ലോ​ട് ക​ക്കോ​ട്ടു കു​ന്ന് ശ​ര​ൺ ഭ​വ​നി​ൽ സ​തീ​ശ​ൻ (39), ക​ക്കോ​ട്ടു​കു​ന്ന് കൂ​രി​മൂ​ട് വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​ൻ എ​സ്.​എ​സ് (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​നം വ​കു​പ്പി​ലെ താ​ൽ​ക്കാ​ലി​ക ഫ​യ​ർ വാ​ച്ച​റാ​ണ് അ​ൻ​ഷാ​ദ്. ക​ഴി​ഞ്ഞ മേ​യ് 10ന്​ ​ആ​യി​രു​ന്നു സം​ഭ​വം.പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ പ​ച്ച​മ​ല സെ​ക്ഷ​നി​ൽ കേ​ഴ​മാ​നി​ന്റെ കാ​ലി​ൽ മു​റി​വ് ഉ​ണ്ടാ​യ​ത്​ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വി​വ​രം വ​നം വ​കു​പ്പി​നെ അ​റി​യി​ച്ചു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ചി​കി​ത്സ​ക്കാ​യി മാ​നി​നെ കൊ​ണ്ടു​പോ​യി. പി​ന്നീ​ട് ഇ​തു ച​ത്ത​താ​യി അ​റി​ഞ്ഞു. മ​റ്റു ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​കാ​തെ വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​രി​ൽ ചി​ല​ർ വ​നം വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കേ​ഴ​മാ​നി​നെ ഉ​ൾ​വ​ന​ത്തി​ൽ കൊ​ണ്ടു​പോ​യി കു​ഴി​ച്ചി​ട്ടെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, വ​നം വ​കു​പ്പ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ മാ​നി​നെ ക​റി​വെ​ച്ച​താ​യി ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ഷ​ജീ​ദ് , ബീ​റ്റ് സെ​ക്ഷ​ൻ ഓ​ഫി​സ​ർ അ​രു​ൺ ലാ​ൽ എ​ന്നി​വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​രാ​ർ തൊ​ഴി​ലാ​ളി സ​ന​ൽ രാ​ജി​നെ പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത്​ ജാ​മ്യ​ത്തി​ൽ വി​ട്ടു.

എ​ന്നാ​ൽ, ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ വെ​മ്പാ​യം സ്വ​ദേ​ശി​യാ​യ അ​ൻ​ഷാ​ദി​നെ തി​ര​ക്കി​യ​പ്പോ​ൾ സം​ഭ​വം ന​ട​ന്ന ശേ​ഷം ഇ​യാ​ൾ ഗ​ൾ​ഫി​ൽ പോ​യ​താ​യി മ​ന​സ്സി​ലാ​യി. അ​ൻ​ഷാ​ദ് മൂ​ന്നു​ മാ​സം ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​യ​ർ വാ​ച്ച​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്നു. രാ​ജേ​ന്ദ്ര​ന്റെ വീ​ട്ടി​ൽ വെ​ച്ചാ​ണ് കേ​ഴ​മാ​നി​നെ ക​റി​വെ​ച്ച് ക​ഴി​ച്ച​ത്. രാ​ജേ​ന്ദ്ര​ന്റെ ബ​ന്ധു​വാ​യ സ​തീ​ശ​നും ഒ​പ്പം കൂ​ടി.

അ​ൻ​ഷാ​ദി​നെ ക​ഴി​ഞ്ഞ ദി​വ​സം ഗ​ൾ​ഫി​ൽ​നി​ന്നും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു വി​ളി​ച്ച് വ​രു​ത്തി എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​വി​ടെ​നി​ന്നും മാ​നി​ന്റെ തോ​ലും അ​വ​ശി​ഷ്ട​വും ക​ണ്ടെ​ത്തി. ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് വ​നം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddead deerThree people
News Summary - Three people have been arrested in cooked dead deer
Next Story