Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 20 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേർ പിടിയിൽ
text_fieldsbookmark_border
പിടിയിലായ പ്രതികൾ
പട്ടാമ്പി: ബൈക്കിൽ കടത്തുകയായിരുന്ന 20 ഗ്രാം എം.ഡി.എം.എയുമായി മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണെങ്ങോട് അത്താണി വാൽപ്പള്ളിയാലിൽ മുഹമ്മദ് ഫാസിൽ(27), മൂർക്കനാട് പൂഴിക്കുന്നത്ത് സൈതലവി(35), ചെറുകോട് ഓവുങ്ങൽതോട് പുൽമുഖത്തൊടി അഷ്റഫ്(43) എന്നിവരെയാണ് മണ്ണെങ്ങോട് അത്താണിയിൽ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി കൊപ്പം പൊലീസും ജില്ല ഡാൻസാഫ് സംഘവും ചേർന്നാണ് ഇവരെ പിന്തുടർന്ന് പിടികൂടിയത്.
Next Story

