മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
text_fieldsഎ.പി. ഷിഹാബ്, പി. സന്ദീപ്, പി.പി. മുഹമ്മദ് മുസ്തഫ
മാനന്തവാടി: കാറിൽ കടത്താൻ ശ്രമിച്ച മയക്കുമരുന്നായ 7.42 ഗ്രാം മെത്താംഫിറ്റമിനുമായി മൂന്നു മലപ്പുറം സ്വദേശികൾ പിടിയിൽ. തിരൂർ മാറാക്കര പെരുങ്കുളം ആലാസംപാട്ടിൽ വീട്ടിൽ എ.പി. ഷിഹാബ് (34), തിരൂർ പൊൻമള ചേങ്ങോട്ടൂർ പോസ്റ്റിൽ ചൂനൂർ പട്ടത്ത് വീട്ടിൽ പി. സന്ദീപ് (33), തിരൂർ കോട്ടക്കൽ കാടാമ്പുഴ പത്തായ കല്ല് പയ്യാപന്തയിൽ വീട്ടിൽ പി.പി. മുഹമ്മദ് മുസ്തഫ (31) എന്നിവരാണ് അറസ്റ്റിലായത്.
ബാവലി എക്സൈസ് ചെക്ക്പോസ്റ്റിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും 34,000 രൂപയും അഞ്ചു മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാറും സംഘവുമാണ് പിടികൂടിയത്. സി.ഇ.ഒമാരായ ഷിനോജ്, ഷാഫി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

