Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right23 ഗ്രാം...

23 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

text_fields
bookmark_border
mdma
cancel
camera_alt

അ​ബ്ദു​സ​മ​ദ്, അ​ജേ​ഷ് ബൈ​ജു, ബ​ഷീ​ർ

വ​ണ്ടൂ​ർ: എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്ന് മ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ൽ. ഇ​വ​രി​ൽ​നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി 23.104 ഗ്രാം ​എം.​ഡി.​എം.​എ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി ന​റു​ക​ര മം​ഗ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ വ​ല്ലാ​ഞ്ചി​റ ബ​ഷീ​ർ (42), നെ​ച്ചി​ത്ത​ട​ത്തി​ൽ അ​ബ്ദു​സ​മ​ദ് (35), വ​ള്ളി​ക്കാ​പ്പ​റ്റ പൂ​ങ്ക​ട​ക്കു​ത്ത് അ​ജേ​ഷ് ബൈ​ജു (42) എ​ന്നി​വ​രാ​ണ് തി​രു​വാ​ലി കൂ​ളി​ക്കു​ന്ന് റോ​ഡ​രി​കി​ൽ വെ​ച്ച്​ പി​ടി​യി​ലാ​യ​ത്.

മൂ​വ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രും വി​ൽ​പ​ന​ക്കാ​രു​മാ​ണെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ബ​ഷീ​റി​ന്‍റെ പ​ക്ക​ൽ​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ​വ​രാ​ണ് മ​റ്റു ര​ണ്ട് പ്ര​തി​ക​ൾ. ഇ​തി​നാ​യി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ലം നോ​ക്കി​യാ​ണ് തി​രു​വാ​ലി​യി​ലെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ആ​സൂ​ത്രി​ത നീ​ക്ക​ത്തി​ലാ​ണ് മൂ​ന്നു​പേ​രും പി​ടി​യി​ലാ​യ​ത്. ഗ്രാ​മി​ന്​ 6000 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന. മാ​സ​ങ്ങ​ളാ​യി പ്ര​തി​ക​ൾ അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പ്ര​തി​ക​ളെ​ത്തി​യ മൂ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു മോ​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​അ​ശോ​ക്, റെ​ജി തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​സ​ഫീ​റ​ലി, വി. ​മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, വി. ​ലി​ജി​ൻ, എ​ൻ. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, കെ. ​ആ​ബി​ദ്, എം. ​സു​നി​ൽ കു​മാ​ർ, ടി. ​സു​നീ​ർ, പി. ​സ​ബീ​റ​ലി, ടി.​കെ. സ​തീ​ഷ്, എ.​കെ. നി​മി​ഷ, പി. ​സ​ജി​ത, ലി​ൻ​സി വ​ർ​ഗീ​സ്, ഡ്രൈ​വ​ർ സ​വാ​ദ് നാ​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdma
News Summary - Three people arrested with 23 grams of MDMA
Next Story