Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചന്ദനമരം മോഷ്ടിച്ച കേസിൽ മൂന്നുപേർ പിടിയിൽ

text_fields
bookmark_border
arrest
cancel

കോന്നി: ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളടക്കം മൂന്നുപേരെ കോന്നി പൊലീസ് പിടികൂടി. കോന്നി തെങ്ങുംകാവ്‌ സ്വദേശി രാജൻ (54), തമിഴ്‌നാട് തെങ്കാശ്ശി സ്വദേശികളായ കനിഷ്കുമാർ (30), അരുൺകുമാർ (20) എന്നിവരെയാണ് പിടികൂടിയത്.

ഒന്നരമാസം മുമ്പ് കോന്നി മാങ്കുളത്തെ ആൾത്താമസമില്ലാത്ത വീട്ടുമുറ്റത്തുനിന്ന് ചന്ദന മരം മുറിച്ചുകടത്തുകയായിരുന്നു. മാങ്കോസ്റ്റിൻ, റംബുട്ടാൻ തുടങ്ങിയവയുടെ കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇവർ നഗരത്തിലെത്തിയത്.കോന്നി എസ്.എച്ച്.ഒ സി. ദേവരാജൻ, സബ് ഇൻസ്‌പെക്ടർമാരായ സാജു എബ്രഹാം, രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people arrested in the case of stealing sandalwood
Next Story