യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ പിടിയിൽ
text_fieldsഅഭി അഭിജിത്ത് ഷഹബാസ്
എലത്തൂർ: പാവങ്ങാട് യുവാവിനെ മർദിച്ച കേസിൽ അഞ്ചംഗ സംഘത്തിലെ മൂന്നു പേർ പൊലീസ് പിടിയിൽ. വെങ്ങാലി കളത്തിൽ വീട്ടിൽ അഭി (27), എലത്തൂർ കോഴിശ്ശേരി അഭിജിത്ത് (28), പൂവാട്ടുപറമ്പ് ഷഹബാസ് (26) എന്നിവരെയാണ് എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പുതിയങ്ങാടി സ്വദേശി സജീവനാണ് മർദനമേറ്റത്. വലതു കൈ പൊട്ടിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ചൊവ്വാഴ്ച രാത്രി എട്ടരയോടെണ് സംഭവം. ബസ് സർവിസ് നടത്തുന്ന സജീവൻ പാവങ്ങാട്ടെ ഓഫിസിൽനിന്ന് താഴേക്കു വരുന്നതിനിടെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം മർദിക്കുകയായിരുന്നു. എസ്.ഐ അരുൺ, എ.എസ്.ഐ രാജു, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ മധുസൂദനൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

