Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right65 കിലോ ചന്ദനവുമായി...

65 കിലോ ചന്ദനവുമായി മറയൂരിൽ മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
sandalwood-smuggling
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​റ​യൂ​ര്‍: മ​റ​യൂ​ര്‍ മേ​ഖ​ല​യി​ല്‍നി​ന്ന്​ ച​ന്ദ​നം വെ​ട്ടി​യെ​ടു​ത്ത് ചെ​റു​ക​ഷ​ണ​ങ്ങ​ളാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു​പേ​ര്‍ പി​ടി​യി​ൽ. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി മൂ​ച്ചി​ക്ക​ല്‍ പീ​രി​ച്ചേ​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (22), ഈ​രാ​റ്റു​പ​ട്ട ന​ട​ക്ക​ല്‍ പ​ടി​പ്പു​ര​ക്ക​ല്‍ വീ​ട്ടി​ല്‍ മ​ന്‍സൂ​ര്‍ (41), പൂ​ക്കോ​ട്ടൂ​ര്‍ മൂ​ച്ചി​ക്ക​ല്‍ ഇ​ല്ലി​ക്ക​റ വീ​ട്ടി​ല്‍ ഇ​ര്‍ഷാ​ദ് (28) എ​ന്നി​വ​രെ​യാ​ണ് മ​റ​യൂ​രി​ലെ വ​ന​പാ​ല​ക സം​ഘം പ​ട്രോ​ളി​ങ്ങി​നി​ടെ പി​ടി​കൂ​ടി​യ​ത്. 13​ ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന 65 കി​ലോ​ച​ന്ദ​നം ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.

ക​ർ​ണാ​ട​ക​യു​ടെ വ്യാ​ജ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​ണ് സം​ഘം ച​ന്ദ​നം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി മ​റ​യൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പം കാ​റി​ലെ​ത്തി​യ മു​ഹ​മ്മ​ദ് സ്വാ​ലി​ഹി​നെ​യും ഇ​ര്‍ഷാ​ദി​നെ​യു​മാ​ണ്​ ആ​ദ്യം പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മ​ൻ​സൂ​റി​നെ​ക്കു​റി​ച്ച്​ വി​വ​രം ല​ഭി​ച്ചു. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ൽ​നി​ന്നാ​ണ്​ ക​ട്ടി​ലി​ന​ടി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ ച​ന്ദ​നം ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സം മു​മ്പ്​ മ​റ​യൂ​രി​ലെ​ത്തി​യ മൂ​വ​രും ടൗ​ണി​ന​ട​ത്തു​ള്ള സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ ഒ​രു ദി​വ​സം താ​മ​സി​ച്ച ശേ​ഷം ക​രി​മ്പി​ല്‍ തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് മാ​റി. മ​റ​യൂ​ര്‍ സ്വ​ദേ​ശി​യി​ല്‍നി​ന്നാ​ണ് ച​ന്ദ​നം വാ​ങ്ങി​യ​ത്. ഇ​തി​ൽ 25 കി​ലോ​യോ​ളം ച​ന്ദ​നം മോ​ശ​മാ​ണെ​ന്നും അ​തി​ന്‍റെ തു​ക തി​രി​കെ ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ര്‍ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു.

ഇ​വ​ര്‍ക്ക് ച​ന്ദ​നം ന​ല്‍കി​യ വ്യ​ക്തി​യെ​ക്കു​റി​ച്ച് വ​ന​പാ​ല​ക​ര്‍ക്ക് സൂ​ച​ന ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​റ​യൂ​ര്‍ ഡെ​പ്യൂ​ട്ടി റേ​ഞ്ച്​ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ വി.​ആ​ര്‍. ശ്രീ​കു​മാ​ര്‍, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ്​ ഓ​ഫി​സ​ർ ഹാ​രി​സ​ണ്‍ ശ​ശി, രാ​മ​കൃ​ഷ്ണ​ന്‍, ബി.​എ​ഫ്.​ഒ​മാ​രാ​യ ബി​ജു അ​ഗ​സ്റ്റി​ന്‍, അ​ഖി​ല്‍, രാ​മ​കൃ​ഷ്ണ​ന്‍, സി​ജു​ലാ​ല്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sandalwood case
News Summary - Three people arrested in Marayur with 65 kg of sandalwood
Next Story