പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്നു പേർ പിടിയിൽ
text_fieldsഅഹമ്മദാബാദ്: അഹമ്മദാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പേരെ കൃഷ്ണനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവന്റെ സുഹൃത്തുക്കളായ ഡി ധകേച്ചിയ, സാഗർ പട്ടേൽ, രാഗേഷ് ധനാനി എന്നീ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് പ്രതികളും ഇരയ്ക്ക് അറിയാവുന്നവരായതിനാൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾക്ക് പ്രയാസമുണ്ടായിരുന്നില്ലെന്ന് കൃഷ്ണഗിരി പൊലീസ് ഇൻസ്പെക്ടർ എ.ജെ ചൗഹാൻ പറഞ്ഞു.
തങ്ങളുമായി ബന്ധം തുടരാൻ അവർ പെൺകുട്ടിയെ നിർബന്ധിക്കുകയും അത് നിഷേധിച്ചതോടെ പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബന്ധം തുടരാനാവശ്യപ്പെട്ട് പ്രതികളുടെ മാനസിക പീഡനം അസഹനീയമായതോടെയാണ് പെൺകുട്ടി മാതാപിതാക്കളെ വിവരമറിയിക്കുന്നത്.
സംഭവത്തിൽ സിറ്റി പൊലീസ് നടപടിയെടുക്കുകയും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ ആവശ്യങ്ങൾ നിറവേറ്റിയില്ലെങ്കിൽ അപകീർത്തിപ്പെടുത്തുമെന്ന് പ്രതികളിലൊരാൾ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പൊലീസിനെട് പറഞ്ഞു.