Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅപകടത്തിൽപെട്ട...

അപകടത്തിൽപെട്ട ലോറിയുടെ ടയർ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
അപകടത്തിൽപെട്ട ലോറിയുടെ ടയർ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ
cancel
camera_alt

പി​ടി​യി​ലാ​യ​ പ്രതികൾ

പു​ന​ലൂ​ര്‍: അ​പ​ക​ട​ത്തി​ൽ​പെ​ട്ട ലോ​റി​യു​ടെ ട​യ​റു​ക​ള്‍ മോ​ഷ്ടി​ച്ച്​ ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ മൂ​ന്നം​ഗ സം​ഘ​ത്തെ പു​ന​ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ള​ത്തൂ​പ്പു​ഴ മ​ട​ത്തി​ക്കോ​ണം ലേ​ഖ ഭ​വ​നി​ൽ എം. ​അ​ഖി​ല്‍(26), ഇ.​എ​സ്എം കോ​ള​നി പി. ​പ്ര​ശാ​ന്ത് (26), നെ​ടു​വ​ന്നൂ​ര്‍ക​ട​വ് ശ്രീ​ജി​ത്ത്‌ ഭ​വ​നി​ൽ കെ. ​ശ്രീ​മോ​ന്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ ക​ല​യ​നാ​ട് താ​മ​ര​പ്പ​ള്ളി​യി​ലാ​യി​രു​ന്നു മോ​ഷ​ണം. അ​ഞ്ചു മാ​സം മു​മ്പ് ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി​യ ലോ​റി​യു​ടെ ട​യ​റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. ട​യ​റു​ക​ള്‍ അ​ഴി​ച്ചെ​ടു​ത്ത്​ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് ഇ​ടാ​ന്‍ ശ്ര​മി​ക്ക​വേ ഇ​തു​വ​ഴി​യെ​ത്തി​യ ഹൈ​വേ പൊ​ലീ​സ് പ​ട്രോ​ളി​ങ്​ സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മൂ​വ​രും അ​ടൂ​രി​ന് സ​മീ​പം ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ അ​ന്ത​ർ​സം​സ്ഥാ​ന ലോ​റി ജോ​ലി​ക്കാ​രാ​ണ്. മോ​ഷ​ണ സാ​ധ​ന​ങ്ങ​ൾ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​വി​ൽ​ക്കു​ന്ന​വ​ർ​ക്ക് വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgang arrested
News Summary - Three-member gang arrested for stealing tire of lorry in accident
Next Story