മലയാളികൾ മൂന്നുപേർ; നാലംഗ അന്തർസംസ്ഥാന വാഹന മോഷ്ടാക്കളെ വലയിലാക്കി പൊലീസ്
text_fieldsഅറസ്റ്റിലായ അബ്ദുൽ സഹിൽ, മുഹമ്മദ് സിറാജ്, മുഹമ്മദ് ആസിഫ്, ശക്തിവേലു
മംഗളൂരു: അന്തർ സംസ്ഥാന വാഹന മോഷണ ശൃംഖലയിൽ ഉൾപ്പെട്ട നാല് പേരെ പുത്തൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ജെ. അബ്ദുൽ സഹിൽ (25), കെ. മുഹമ്മദ് ആസിഫ് (25), എം. മുഹമ്മദ് സിറാജ് (28), തമിഴ്നാട് കരൂർ സ്വദേശി ശക്തിവേലു (24) എന്നിവരാണ് അറസ്റ്റിലായത്.
ഉദ്നൂർ കാവിൽ നിന്ന് മോഷ്ടിച്ച ഓമ്നി കാറും മോഷണം നടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂൺ 19 നും 20 നും ഇടയിൽ പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നത്.
പ്രതികൾ ഓമ്നി മോഷ്ടിച്ച് കേരളത്തിലേക്കും തുടർന്ന് തമിഴ്നാട്ടിലേക്കും കൊണ്ടുപോയി വിറ്റതായി പൊലീസ് കണ്ടെത്തി. വാഹനം തമിഴ്നാട്ടിൽ ആംബുലൻസാക്കി മാറ്റിയാണ് ഉപയോഗിച്ചത്.
കാസർകോട് ബദിയടുക്ക, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ പ്രതികൾക്കെതിരെ ഇതിനകം മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

