Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
No Rape
cancel

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടു​ത്തി പുഴയിലെറിഞ്ഞു; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border

ഭോപാൽ: മധ്യപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞ മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ജനുവരി 17നാണ് സംഭവം.

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചമ്പൽ പുഴയിലെറിയുകയായിരുന്നു. ബലാത്സംഗ വിവരം പുറത്തറിയാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

'പെൺകുട്ടിയെ പ്രതികൾ മൂന്നുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് വിധേയമാക്കി. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് പരിചയമുണ്ടായിരുന്നു. ഇതോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു. ഇതോടെ പ്രതികൾ പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു' - ഗ്വാളിയാർ പൊലീസ് സൂ​പ്രണ്ട് അമിത് സംഘി പറഞ്ഞു.

പെൺകുട്ടിയുടെ മൃതദേഹം ഇതുവരെ കണ്ടുകിട്ടിയില്ല. തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three held for raping and killing minor girl in MP
Next Story