കൊലക്കേസ് പ്രതിക്കെതിരെ പരാതി നല്‍കിയതിന് വീട് കയറി ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsകിളിമാനൂർ: വീട് കയറി കുടുംബത്തെ ആക്രമിച്ച കേസിൽ കൊലക്കേസ് പ്രതി ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ചാവരുവിള വീട്ടില്‍ ബൈജു(34), ആറ്റിങ്ങല്‍ വെള്ളൂര്‍കോണം ബിന്ദുഭവനില്‍ മുരുകന്‍(24), ആറ്റിങ്ങല്‍ മൂന്ന്മുക്ക് കുറുപ്പു ലൈനില്‍ പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ ഇന്ദ്രജി ത്ത് (26) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കൊലക്കേസ് പ്രതിക്കെതിരെ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ ഇക്കഴിഞ്ഞ 8ന് ആല്‍ത്തറമൂട് ചരുവിളവീട്ടില്‍ സുരേഷിന്‍റെ വീട്ടിലെത്തിയ പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. രാത്രി 11മണിയോട് കൂടി മൂന്നംഗ സംഘം വീട് അതിക്രമിച്ച് കയറി സുരേഷിനെ മർദിക്കുകയും തടയാനെത്തിയ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകര്‍ക്കുകയും ചെയ്യുകയായിരുന്നു.
കോടതിയിൽ ഹാരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നഗരൂർ സ്റ്റേഷൻ ഓഫീസർ ഷിജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനില്‍കുമാര്‍, രാജേ ഷ്, സി.പി.ഒമാരായ അജിത്ത്, മഹേഷ്, ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

