Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Mob Lynching
cancel
Homechevron_rightNewschevron_rightCrimechevron_rightഗ്രാമത്തിലെ ആറുപേർ...

ഗ്രാമത്തിലെ ആറുപേർ മരിച്ചു; ദുർമന്ത്രവാദം നടത്തിയെന്ന്​ ആരോപിച്ച് കുടുംബത്തിന്​​ ഗ്രാമവാസികളുടെ ക്രൂരമർദനം

text_fields
bookmark_border

ഭുവനേശ്വർ: ഒഡീഷയിൽ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച്​ ഒരു കുടുംബത്തി​െല മൂന്നുപേർക്ക്​ ഗ്രാമവാസികളുടെ ക്രൂരമർദനം. ഗഞ്ചം ജില്ലയിലാണ്​ സംഭവം.

45കാരനായ ബിമൽ നാഹകിനെ ഗ്രാമവാസികൾ ചേർന്ന്​ മർദിക്കുകയായിരുന്നു. അക്രമം തടയുന്നതിനിടെ ബിമലിന്‍റെ ഭാര്യയെയും മകനെയും ഗ്രാമവാസികൾ മർദിച്ചു.

ഒന്നരമാസത്തിനിടെ ആറുപേർ ഗ്രാമത്തിൽ മരിച്ചിരുന്നു. ഇത്​ നാഹക്​ ദുർമന്ത്രവാദം നടത്തിയതിനാൽ ആണെന്നായിരുന്നു ഗ്രാമവാസികളുടെ വാദം.

സംഭവമറിഞ്ഞ്​ പൊലീസ്​ സ്​ഥലത്തെത്തി മൂന്നുപേരെയും ആൾക്കൂട്ടത്തിൽനിന്ന്​ രക്ഷപ്പെടുത്തി. പോളസാര കമ്യൂണിറ്റി ഹെൽത്ത്​ സെന്‍ററിൽ പ്രവേശിപ്പിച്ചു. പിന്നീട്​ നാഹകിനെ ബെർഹംപുരിലെ മെഡിക്കൽ കോളജിലേക്ക്​ മാറ്റി.

സംഭവത്തിൽ 30 പേർക്കെതിരെ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തു. 16 പേരെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. ഗഞ്ചം ജില്ലയിൽ ഒരു മാസത്തിനിടെയുണ്ടായ രണ്ടാമ​ത്തെ ആൾക്കൂട്ട അക്രമമാണിത്​. ദുർമന്ത്രവാദിയെന്ന്​ ആരോപിച്ച് ജൂൺ 19ന്​ ഒരാളെ ആൾക്കൂട്ടം മർദിക്കുകയും കൊല​െപ്പടുത്തുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmob lynchingwitchcraft practice
News Summary - Three family members thrashed over suspicion of witchcraft in Ganjam, 16 arrested
Next Story