രാസലഹരിയുമായി മൂന്ന് യുവാക്കൾ പിടിയിൽ
text_fieldsനിഥിൻ, അഭിഷേക്, അർച്ചന്ദ്
ഓച്ചിറ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ പൊലീസിന്റെ പിടിയിലായി. ക്ലാപ്പന വരവിള തച്ചങ്കാട്ട് വടക്കതിൽ നിഥിൻ(24), ആലുംപീടിക പ്രയാർ തെക്ക് നന്ദനത്തിൽ അഭിഷേക്(22), തൊടിയൂർ പുലിയൂർവഞ്ചി വടക്ക് ചന്ദ്രതാരയിൽ അർച്ചന്ദ്(22) എന്നിവരെയാണ് ഓച്ചിറ പൊലീസും കരുനാഗപ്പള്ളി എ.സി.പി ജോണിന്റെ നേതൃത്വത്തിലുള്ള സബ്ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. നിഥിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കെത്തിച്ച് സൂക്ഷിച്ചിരുന്ന 2.96 ഗ്രാം എം.ഡി.എം.എയുമായി മൂവർസംഘം പിടിയിലായത്.
ഓച്ചിറയിലെയും പരിസരപ്രദേശങ്ങളിലെയും കോളജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് വിതരണത്തിനെത്തിച്ച ലഹരിയാണ് പിടികൂടിയത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
അർച്ചന്ദിനെതിരെ സമാന രീതിയിയുള്ള എം.ഡി.എം.എ കേസ് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലും നിലവിലുണ്ട്. എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഓച്ചിറ ഇൻസ്‌പെക്ടർ സുജാതൻപിള്ളയുടെയും കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ അനൂപിന്റെയും നേതൃത്വത്തിൽ എസ്.ഐ അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

