Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുമ്പളയിൽ വൻ ലഹരിവേട്ട...

കുമ്പളയിൽ വൻ ലഹരിവേട്ട കാറിൽ കടത്തുകയായിരുന്ന 3.355 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
കുമ്പളയിൽ വൻ ലഹരിവേട്ട കാറിൽ കടത്തുകയായിരുന്ന 3.355 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ
cancel

കുമ്പള: പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. മംഗൽപാടി അടുക്ക റോയൽ സ്ട്രീറ്റിലാണ് സംഭവം നടന്നത്.

കുമ്പള സബ് ഇൻസ്പെക്ടർ അനൂപ് എസും സംഘവും രാത്രി പട്രോളിങ്ങും വാഹന പരിശോധനയും നടത്തിവരുന്നതിനിടയിലാണ് നിരോധിത ലഹരിമരുന്ന് വേട്ട. അടുക്ക റോയൽ സ്ട്രീറ്റിൽ വെച്ച് അമിതവേഗത്തിൽ വന്ന കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു, തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇവരെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.

മംഗൽപാടി അടുക്ക വീട്ടിൽ അബ്ദുൽ അസീസ് (43), നെക്രാജെ അലങ്കോള വീടത്തിൽ അബൂബക്കർ കെ.വി. (32), മൊഗ്രാൽ സ്വദേശി മുസ്തഫ (44) എന്നിവരാണ് പിടിയിലായത്. സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ വാഹന പരിശോധനയിൽ മുൻവശത്തെ ഡാഷ്‌ബോർഡിനുള്ളിൽ സിപ് ലോക്ക് കവറിലായി സൂക്ഷിച്ച നിലയിൽ 3.355 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു.

പിടിയിലായ പ്രതികളിൽനിന്ന് മയക്കുമരുന്നിന് പുറമെ, മൊബൈൽ ഫോണുകളും പണവും ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് സെക്ഷൻ 22(ബി) പ്രകാരം കുമ്പള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PolicekumbalaDrug SmugglingMDMAarrested
News Summary - Three Arrested with MDMA from Car in Kumbala
Next Story