Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ വർക്കലയിൽ പിടിയിലായി
text_fieldsbookmark_border
വർക്കല: എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിലായി. ആയൂർ ചടയമംഗലം ജോജോ വിലാസത്തിൽ ജിജോ(28), മണമ്പൂർ പെരുംകുളം മലവിള പോയ്ക സൽമാൻ മൻസിലിൽ സഫീർ(23), വർക്കല കരുനിലക്കോട് നെടിയവിള വീട്ടിൽ സിനീഷ് (27)എന്നിവരാണ് അറസ്റ്റിലായത്.
വർക്കല എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു നിന്നുമാണ് യുവാക്കൾ പിടിയിലായത്. എം.ഡി.എം.എ ഇവരിൽ നിന്നും പിടിച്ചെടുത്തു.
മയക്കുമരുന്ന വിൽപ്പന നടത്തുന്നതിനായി ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കുകളും പിടിച്ചെടുത്തു. പ്രിവൻറീവ് ഓഫിസർമാരായ എസ്.കൃഷ്ണകുമാർ, കെ.ഷാജി, വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അരുൺമോഹൻ എം.ആർ, രാഹുൽ.ആർ, പ്രവീൺ.പി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Next Story

