Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.ഡി.എം.എ കടത്തിയ...

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

text_fields
bookmark_border
എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍
cancel
camera_alt

ഹം​ദാ​ൻ അ​ഹ​മ്മ​ദ്, മൊ​ഹി​ന്‍ സ്വാ​ലി​ഹ്, നി​യാ​സ് ഖാ​ന്‍

സുൽത്താൻ ബത്തേരി: വില്‍പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം പി.പി. ഹൗസ് മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ് കെ.പി. ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍ സീനാസ് വീട്ടില്‍ ഹംദാന്‍ അഹമ്മദ്(29) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.

4.73 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. മൊഹിന്‍ സ്വാലിഹ് നല്ലളം സ്‌റ്റേഷനില്‍ ലഹരി കേസിലും നിയാസ് നടക്കാവ് സ്‌റ്റേഷനില്‍ അബ്കാരി കേസിലും ഹംദാന്‍ വൈത്തിരി, വെള്ളയില്‍ സ്‌റ്റേഷനുകളില്‍ ലഹരി കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍. സി 7121 വാഗണര്‍ കാറില്‍ ഗിയര്‍ബോക്‌സിന് മുകളിലുള്ള അറയില്‍ ഒളിപ്പിച്ച മാച്ച് ബോക്‌സിനുള്ളിലായിരുന്നു എം.ഡി.എം.എ.

ബത്തേരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സന്തോഷ് മോന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ നെൽസൺ സി. അലക്സ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സ്മിജു, കെ.വി. പ്രസാദ്, വിനോദ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഡോണിത്ത് സജി, അനിത, കൃഷ്ണ സഹദേവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAArrest
News Summary - Three arrested with MDMA
Next Story