എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ
text_fieldsകഴക്കൂട്ടം: തിരുവനന്തപുരം ശ്രീകാര്യത്ത് 115 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ ഡാൻസാഫിന്റെ പിടിയിൽ. കൊല്ലം ഇട്ടിവ സ്വദേശി കെബിൻ അബ്രഹാം കോശി (31), നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി എബി അശോക് (30), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീം (45) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ശ്രീകാര്യം ചെറുവയ്ക്കൽ നമ്പിക്കലിൽ വാടകവീട്ടിൽ നിന്നാണ് 115 ഗ്രാം എം.ഡി.എം.എ യുമായി പോലീസ് ഇവരെ പിടികൂടിയത്. സി .എൻ.ജി കമ്പനിയിലെ ജീവനക്കാരെന്നു പറഞ്ഞാണ് ഇവിടെ വീട് വാടകക്കെടുത്തിരുന്നത്.
പിടിയിലായ വള്ളക്കടവ് സ്വദേശി ഹക്കീം നേരത്തെ മയക്കുമരുന്നു കേസുകളിൽ പ്രതിയാണ്. ബംഗളുരുവിൽ നിന്ന് എം.ഡി.എം.എ വാങ്ങി കേരളത്തിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് മൈക്രോത്രാസ്സുകളും ലഹരി ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഓയിൽ ബർണർ ട്യൂബുകളും പിടികൂടി. ഒരാഴ്ച മുമ്പ് എം.ഡി.എം.എയുമായി പിടികൂടിയവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ശ്രീകാര്യം പോലീസിന് കൈമാറിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

