മയക്കുമരുന്നുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ
text_fieldsവെള്ളമുണ്ട: മയക്കുമരുന്നുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. രഹസ്യവിവരത്തെ തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തത്.
പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ കരിമ്പനക്കൽ കെ.എ. അഷ്ക്കർ (26), വാരാമ്പറ്റ പന്തിപ്പൊയിൽ ഊക്കാടൻ യു.എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേർലേരി മണ്ടോക്കര എം. മുനീർ (25) എന്നിവരെയാണ് പിടികൂടിയത്. 0.34 ഗ്രാം എം.ഡി.എം.എയും 150 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തു.
പന്തിപ്പൊയിൽ ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. പടിഞ്ഞാറത്തറ പൊലീസ് ഇൻസ്പെക്ടർ ജയൻ, എസ്.ഐ ഇ.കെ. അബൂബക്കർ, സി.പി.ഒമാരായ ശ്രീജേഷ്, വിജിത്ത്, സജീർ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ഒന്നാം പ്രതി മുഹമ്മദ് റാഫിയെ രണ്ടു മാസം മുമ്പും ഇതേ കേസിൽ കാട്ടിക്കുളത്തുവെച്ച് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ തിരച്ചിൽ പൊലീസ് നടത്തുന്നുണ്ട്.