Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാസലഹരിയുമായി മൂന്നുപേര്‍ പിടിയില്‍

text_fields
bookmark_border
രാസലഹരിയുമായി മൂന്നുപേര്‍ പിടിയില്‍
cancel
camera_alt

ഷി​ബു, സ​നൂ​ബ്, ഷ​ബീ​ര്‍ 

പെരുമ്പാവൂര്‍: രാസലഹരിയുമായി മൂന്നുപേര്‍ പെരുമ്പാവൂര്‍ പൊലീസിന്‍റെ പിടിയിലായി. കണ്ടന്തറ ചിറയിലാന്‍ വീട്ടില്‍ ഷിബു (39), മുടിക്കല്‍ പണിക്കരുകുടി വീട്ടില്‍ സനൂബ് (38), ചെങ്ങല്‍ പറേലില്‍ ഷബീര്‍ (42) എന്നിവരെയാണ് കാഞ്ഞിരക്കാട് കടുവാളില്‍ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇവരില്‍നിന്ന് 6.95 ഗ്രാം എം.ഡി.എം.എ പിടികൂടി.

മയക്കുമരുന്ന് കടത്താനുപയോഗിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം പൊലീസ് ജീപ്പ് കുറുകെയിട്ട് തടഞ്ഞാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്നാണ് സംഘം രാസലഹരി കൊണ്ടുവന്നത്.

10 ചെറിയ പാക്കറ്റുകളിലും ഒരു ടിന്നിലുമായി വാഹനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ഷിബു ഇതിനുമുമ്പും മയക്കുമരുന്ന് കൊണ്ടുവന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുമായി അടുപ്പമുള്ളവര്‍ക്കാണ് വില്‍പന.

നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ ജോസി എം. ജോണ്‍സന്‍, പി.പി. ബിനോയി, എസ്.സി.പി.ഒമാരായ സി.കെ. മീരാന്‍, ജിഞ്ചു കെ. മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three arrested with chemical intoxicants
Next Story