Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടൂരിൽ അഞ്ചു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

text_fields
bookmark_border
കാട്ടൂരിൽ അഞ്ചു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
cancel
camera_alt

ജി​തി​ക്, മ​ഹേ​ഷ്, ഫി​രാ​ജ് നാ​യ​ക്

ഇരിങ്ങാലക്കുട: വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പൊലീസും ചേർന്ന് പിടികൂടി. എടതിരുത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒഡിഷ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്.

റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിനു സമീപത്തെ ഹോട്ടലിന് പുറകുവശത്ത് നിന്ന് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്.

ജിതിക് കയ്പമംഗലം മതിലകം പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐമാരായ ജയകൃഷ്ണൻ, പ്രദീപ്, ജി.എ.എസ്.ഐ ലിജു, ജി.എസ് സി.പി.ഒ സോണി, ജി.എ എസ്.ഐ വി.യു. സിൽജോ, സി.പി.ഒ മിഥുൻ, കാട്ടൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്.എച്ച്.ഒ ഹാഷിഷ്, എസ്.ഐ മാരായ ബാബു, തുളസിദാസ്, ജി. എസ്.സി.പി.ഒമാരായ രജീഷ്, സിജു, ഡ്രൈവർ എ.എസ്.ഐ മുസ്തഫ ഷൗക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three people arrested with five kilos of ganja in Kattoor
Next Story