Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകവർച്ചക്കേസിൽ...

കവർച്ചക്കേസിൽ മൂന്നുപേർ പിടിയിൽ; ക​ഞ്ചാ​വി​ന് അ​ടി​മ​ക​ളാ​യ ഇ​വ​ർ പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്

text_fields
bookmark_border
കവർച്ചക്കേസിൽ മൂന്നുപേർ പിടിയിൽ; ക​ഞ്ചാ​വി​ന് അ​ടി​മ​ക​ളാ​യ ഇ​വ​ർ പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആ​ല​ത്തൂ​ർ: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ക​ഴു​ത്തി​ലെ ഒ​രു​പ​വ​ൻ മാ​ല ക​വ​ർ​ന്ന കേ​സി​ൽ മൂ​ന്നു​പേ​രെ ആ​ല​ത്തൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. മേ​ലാ​ർ​ക്കോ​ട് വ​ല​ത​ല​യി​ൽ മോ​ഹ​ന​ൻ (42) മേ​ലാ​ർ​ക്കോ​ട് പൂ​ക്കു​റു​ശ്ശി​യി​ൽ വി​ഷ്ണു (19), ചി​റ്റി​ല​ഞ്ചേ​രി തു​ടി​ക്കോ​ട് പ​നം​കൊ​ളു​മ്പി​ൽ വി​നോ​ദ് (19) എ​ന്നി​വ​രെ​യാ​ണ് ആ​ല​ത്തൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സെ​പ്​​റ്റം​ബ​ർ എ​ട്ടി​ന് രാ​ത്രി പു​തി​യ​ങ്കം പേ​ഴും​പ​റ​മ്പി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ക​ഞ്ചാ​വി​ന് അ​ടി​മ​ക​ളാ​യ ഇ​വ​ർ പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​ഞ്ഞ​ത്.

ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്.​പി കെ.​എം. ദേ​വ​സ്യ നി​യോ​ഗി​ച്ച പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കേ​രി, എ​സ്.​ഐ​മാ​രാ​യ ജി​ഷ മോ​ൻ വ​ർ​ഗീ​സ്, ഗി​രീ​ഷ് കു​മാ​ർ, സാം ​ജോ​ർ​ജ്, എ.​എ​സ്.​ഐ ജ​യ നി​വാ​സ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ ബ്ല​സ​ൻ ജോ​സ്, വി​വേ​ക്, സി.​പി.​ഒ​മാ​രാ​യ ഷി​ജു, വി​നു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedRobbery Case
News Summary - Three arrested in robbery case
Next Story