Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
സ്വകാര്യ ബസ് സ്റ്റാൻഡിനടുത്തുള്ള വിലാസം ചോദിക്കാനെന്ന ഭാവേന യുവതിയെ കാറിൽ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു
https://www.madhyamam.com/tags/arrest
cancel

മൈസൂരു: പശ്ചിമ ബംഗാളിൽ നിന്നുള്ള ആദിവാസി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. നരസിപുര നിവാസികളായ കിരൺ, കിഷോർ, റയാൻ എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു ജില്ലയിൽ ടി നരസിപുര പട്ടണത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് 30 വയസ്സുകാരിയെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോയി മൂഗുരു ഗ്രാമത്തിനടുത്തുള്ള ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായും പണവും രണ്ട് മൊബൈൽ ഫോണുകളും കവർച്ച ചെയ്തതായും പറഞ്ഞു.

പിന്നീട് യുവതിയെ വീടിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു. ചാരനിറത്തിലുള്ള കാറിന്റെ ഡ്രൈവർ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്തുള്ള വിലാസം ചോദിക്കാനെന്ന ഭാവേന യുവതിയെ കാറിൽ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ മൈസൂരു നഗരത്തിലേക്ക് പോയ യുവതി സ്വകാര്യ ബസിൽ ടി നരസിപുരയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴായയിരുന്നു സംഭവം.പ്രതികൾ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

മൂഗുരു ഗ്രാമത്തിനടുത്തുള്ള അജ്ഞാത ലോഡ്ജിൽ മൂന്ന് പുരുഷന്മാർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പ്രതികൾ 5000 രൂപയും രണ്ട് മൊബൈൽ ഫോണുകളും കൈക്കലാക്കി. ഞായറാഴ്ച പുലർച്ചെ പ്രതികൾ യുവതിയെ വാടകവീടിന് സമീപം ഉപേക്ഷിച്ചു. യുവതി വീട്ടുടമസ്ഥനെ അറിയിച്ചതിനെത്തുടർന്ന് അദ്ദേഹം പൊലീസിൽ വിവരം നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three arrested in rape case of tribal woman
Next Story