Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമ​ധ്യ​വ​യ​സ്ക​നെ...

മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Three arrested in case of attack on middle aged man
cancel
camera_alt

ജോ​മി​ൻ ജോ​ജി, അ​ല​ൻ മോ​ൻ, മെ​റി​ൻ ജ​യിം​സ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​വ​പ്പ​ള്ളി​യി​ൽ മ​ധ്യ​വ​യ​സ്ക​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. കൂ​വ​പ്പ​ള്ളി ക​ല്ലു​കാ​ലാ​യി​ൽ ജോ​മി​ൻ ജോ​ജി (21), തെ​ക്കേ​ൽ അ​ല​ൻ മോ​ൻ (19), കു​ളി​രു​പ്ലാ​ക്ക​ൽ മെ​റി​ൻ ജ​യിം​സ് ( 23) എ​ന്നി​വ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ജോ​ബി​യെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്.

പ്ര​തി​ക​ൾ ക്രി​സ്മ​സി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി കൂ​വ​പ്പ​ള്ളി ടൗ​ണി​ൽ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്ത് ആ​രോ ഇ​വ​രെ ചീ​ത്ത വി​ളി​ക്കു​ക​യും ചീ​ത്ത വി​ളി​ച്ച​ത് ജോ​ബി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ജോ​ബി​യെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഷി​ന്റോ പി. ​കു​ര്യ​ൻ, എ​സ്.​ഐ അ​രു​ൺ തോ​മ​സ്, പ്ര​ദീ​പ് സി.​പി.​ഒ മാ​രാ​യ ബോ​ബി, വി​മ​ൽ, അ​രു​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack case
News Summary - Three arrested in case of attack on middle-aged man
Next Story