സദാചാര പൊലീസ് ആക്രമണം: മൂന്നുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: സദാചാര പോലീസ് ചമഞ്ഞു യുവാവിനെ തടഞ്ഞുനിർത്തി അതിക്രൂരമായി മർദ്ദിച്ച പ്രതികൾ അറസ്റ്റിൽ. അലംകോട് മണ്ണൂർ ഭാഗം കണിയാംകുന്ന് വീട്ടിൽ രഞ്ജിത്ത് (42), അലംകോട് മണ്ണൂർ ഭാഗം വയലിൽ വീട്ടിൽ രാഹുൽ (37) കിളിമാനൂർ സ്വദേശി ആൽബിൻ എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ മണ്ണൂർ ഭാഗം വഞ്ചിയൂരുള്ള മിഥുൻ (27) എന്ന യുവാവിനെമർദ്ദിച്ച അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്. 10 ന് രാത്രി ഒൻപത് മണിയോടെ മണ്ണൂർ ഭാഗത്ത് വച്ച് സുഹൃത്തിന്‍റെ ഭാര്യയെ മുല്ലശ്ശേരിയിലുള്ള വീട്ടിൽ കൊണ്ടാക്കുന്നതിനായി കാറിൽ വരുമ്പോഴാണ് കണ്ടാലറിയാവുന്ന ആറു പേർ ചേർന്ന് മാർഗ തടസം സൃഷ്ടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്.
ഇത് ചോദ്യം ചെയ്ത മിഥുന്റെ തലയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും അവരെയും പ്രതികൾ ചീത്ത വിളിച്ചു അടിപിടിയിൽ മിഥുന്റെ സ്വർണമാലയും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു. തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ കേസെടുക്കുകയും തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തി അന്വേഷണത്തിൽ അലംകോട് മണ്ണൂർ ഭാഗം കണിയാംകുന്ന് വീട്ടിൽ രഞ്ജിത്ത് (42), അലംകോട് മണ്ണൂർ ഭാഗം വയലിൽ വീട്ടിൽ രാഹുൽ (37) കിളിമാനൂർ സ്വദേശി ആൽബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബാക്കിയുള്ള പ്രതികളെ കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആറ്റിങ്ങൽ എസ്.ഐ എച്ച്.ഒ ശ്രീജേഷ് വി.കെ, സബ് ഇൻസ്പെക്ടർ സുദർശനൻ കെ.എസ്, എ.എസ്.ഐ ജ്യോതിഷ് കുമാർ വി.വി, പോലീസുകാരായ നിതിൻ ഉണ്ണികൃഷ്ണൻ, അനന്ദു, അഭിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

