മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsസുരേഷ്, ബ്രികേഷ്, അതുൽ ഇബ്രാഹിം
പെരിന്തൽമണ്ണ: മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. 12 ഗ്രാം എം.ഡി.എം.എയും 70 ഗ്രാം കഞ്ചാവുമായി രണ്ടുപേരും 1.77 ഗ്രാം എം.ഡി.എം.എയുമായി ഒരാളുമാണ് പിടിയിലായത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാറിെൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ- മങ്കട പൊലീസും ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ പെരിന്തൽമണ്ണ ടൗൺ പരിസരത്ത് കുന്നപ്പള്ളി സ്വദേശി കിളിയൻ വളപ്പിൽ സുരേഷിനെയാണ് (39) പെരിന്തൽമണ്ണ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിൽ ആദ്യം അറസ്റ്റ് ചെയ്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോൾ ജില്ലയിലെ മറ്റ് മയക്കുമരുന്ന് വിൽപനക്കാരെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ടുവന്ന 12 ഗ്രാം എം.ഡി.എം.എയും 70 ഗ്രാം കഞ്ചാവുമായി മലപ്പുറം മുണ്ടുപറമ്പ് സ്വദേശികളായ ബ്രികേഷ് (36), രായൻ വീട്ടിൽ അതുൽ ഇബ്രാഹിം (26) എന്നിവരെ മങ്കട ടൗണിൽ മങ്കട സി.ഐ യു. ഷാജഹാൻ, എസ്.ഐ വിജയരാജൻ എന്നിവർ അറസ്റ്റ് ചെയ്തത്. 51 ഗ്രാം എം.ഡി.എം.എയുമായി വെള്ളിയാഴ്ച രാത്രി പെരിന്തൽമണ്ണ ടൗണിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

