യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റിൽ
text_fieldsഷഹനാസ്, അജിത്ത് രാജ്, ശ്രീദിഷ്
പാറശ്ശാല: ഒക്ടോബര്‍ 19ന് ചെങ്കല്‍ സ്വദേശിയായ യുവാവിനെ മാരകായുധ ങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂടുതല്‍ ക്വട്ടേഷന്‍ അംഗങ്ങള്‍ അറസ്റ്റിലായി.
കാട്ടാക്കട പൂവച്ചല്‍ കാപ്പിക്കാട് സ്വദേശികളായ ഷഹനാസ് (25), അജിത്ത് രാജ് (26), പൂവച്ചല്‍ കോട്ടക്കുഴി സ്വദേശി ശ്രീദിഷ് (25) എന്നിവരാണ് അറസ്റ്റിലായത്.
ചെങ്കല്സ്വദേശിയായ യുവാവിനെ വസ്തുതര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ നല്കി വകവരുത്താന്‍ ശ്രമിച്ച കേസിൽ സജി കുമാര്‍, സുജിത്ത്, രവി, അജി എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാം പ്രതി പൊലീസുദ്യോഗസ്ഥന് ബൈജു, മൂന്നാം പ്രതി അഭിഭാഷകന് അഖില്‍ സുകുമാരന്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും ഇന്‍സ്പെക്ടര്‍ സജി എസ്.എസ് അറിയിച്ചു.
ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ ദിപു എസ്.എസ്, സിവില്‍ പൊലീസുകാരായ ഷാജന്, ജോസ്, അജിത്കുമാര്‍, രഞ്ജിത്ത്, റോയ്, രാകേഷ്, വിക്രമന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

