പരസ്യ മദ്യപാനം ചോദ്യം ചെയ്ത ജനപ്രതിനിധിയെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കൊട്ടിയം: ക്ഷേത്രപരിസരത്ത് പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത ജനപ്രതിനിധിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശ്യാം മന്ദിരത്തിൽ എം. ശ്യാം (24), പടനിലം വയലിൽ പുത്തൻവീട്ടിൽ ആർ. പ്രസാദ് (22), തട്ടാമല ശാർക്കര കുളം പുത്തൻ വീട്ടിൽ എൻ. അൽതാഫ് (19) എന്നിവരാണ് പിടിയിലായത്. ഉമയനല്ലൂർ വള്ളി അമ്പല പരിസരത്ത് ഗ്രാമപഞ്ചായത്ത് മെംബറായ രഞ്ജിത്തിനാണ് കുത്തേറ്റത്.
പരസ്യ മദ്യപാനം നടക്കുന്നതറിഞ്ഞ് അന്വേഷിക്കാനെ ത്തിയ രഞ്ജിത്ത് സംഘത്തോട് അമ്പലപരിസരം വിട്ടുപോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ ഇവർ മെംബറെ തടഞ്ഞ് െവച്ച് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട നാലാമനായി തിരച്ചിൽ തുടരുകയാണ്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റലിന്റെ നേതൃത്വത്തിൽ കൊട്ടിയം സബ് ഇൻസ്പെക്ടർമാരായ സുജിത്ത് ജി. നായർ, ഷിഹാസ്, ജയകുമാർ, എ.എസ്.ഐ ഫിറോസ്ഖാൻ, സുനിൽകുമാർ, സി.പി.ഒ മാരായ അനൂപ്, പ്രദീപ്ചന്ദ്, സാം ജി. ജോൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.