പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ; മൂന്നു പ്രതികളും റിമാൻഡിൽ
text_fieldsഅജയ്,അഷിൽ, ജിബിൻ
എലത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു. തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശ്ശേരി, എടക്കര, കിഴക്കെമലയിൽ അജയ് (19), അന്നശ്ശേരി എടക്കര, മലയിൽ ജിബിൻ (22), തൂണുമണ്ണിൽ കേയക്കണ്ടി അഷിൽ (21) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
വാടക വീട്ടിൽ താമസിക്കുന്ന പെൺകുട്ടിയെ മൂന്നു മാസത്തിനിടെ പലപ്പോഴായി ഇവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി. അജയ്ക്കെതിരെയാണ് ആദ്യ പരാതി ഉയർന്നത്.
ബുധനാഴ്ച അജയിനെ എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായൂജ് കുമാർ അറസ്റ്റു ചെയ്തിരുന്നു. ജിബിനെയും അഷിലിനെയും ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
സംഭവത്തിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ചൈൽഡ് ലൈനിൽ കൗൺസലിങ്ങിന് വിധേയമാക്കിയിരുന്നു. കൗൺസലിങ്ങിനിടെയാണ് വീട്ടിലെ ശുചിമുറിയിൽവെച്ച് മൂന്നു തവണ പീഡിപ്പിച്ച വിവരം പറഞ്ഞത്. ഇതുപ്രകാരം എലത്തൂർ പൊലീസ് കേസ് അന്വേഷിച്ച് നടപടികളെടുക്കുകയായിരുന്നു.
മുഴുവൻ പ്രതികളെയും പിടികൂടിയതായി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

