Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓൺലൈൻ സെക്സി​െൻറ മറവിൽ...

ഓൺലൈൻ സെക്സി​െൻറ മറവിൽ ഭീഷണി; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ

text_fields
bookmark_border
ഓൺലൈൻ സെക്സി​െൻറ മറവിൽ ഭീഷണി; ലക്ഷങ്ങൾ തട്ടിയ സംഘം പിടിയിൽ
cancel

തി​രൂ​ർ: ഓ​ൺ​ലൈ​ൻ സെ​ക്സി​െൻറ മ​റ​വി​ൽ ആ​ളു​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ സം​ഘ​ത്തെ തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ത്തൂ​ർ ക​ള​ത്തി​ൽ​പ​റ​മ്പി​ൽ ഹു​സൈ​ൻ (26), ബി.​പി അ​ങ്ങാ​ടി പു​തി​യ​ത്ത് മു​ഹ​മ്മ​ദ് സാ​ദി​ഖ് (20), പ​രി​യാ​പു​രം കോ​ഴി​പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റി​ഷാ​ൽ (19) എ​ന്നി​വ​ര​ട​ക്കം ഏ​ഴ്​ പേ​രെ​യാ​ണ് തി​രൂ​ർ സി.​ഐ എം.​ജെ. ജീ​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന്​ പേ​രെ തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നാ​ലു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. പ്ര​തി​ക​ൾ നി​ര​വ​ധി പേ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

മൊ​ബൈ​ൽ ആ​പ് ഉ​പ​യോ​ഗി​ച്ച് ആ​ളു​ക​ളെ വി​ളി​ച്ചു​വ​രു​ത്തി ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണ​വും മ​റ്റും ത​ട്ടി​യെ​ടു​ക്കു​ന്ന​താ​ണ്​ രീ​തി. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും തു​ട​ർ​ന്ന് പ​ല ആ​ളു​ക​ളു​മാ​യി സ്വ​വ​ർ​ഗ​ര​തി​ക്കെ​ന്ന പേ​രി​ൽ ചാ​റ്റ് ചെ​യ്യു​ക​യും തു​ട​ർ​ന്ന്​ പ​ണം പ​റ​ഞ്ഞു​റ​പ്പി​ച്ച സ്ഥ​ല​ത്തേ​ക്ക് എ​ത്തി​ക്കാ​ൻ പ​റ​യു​ക​യും ചെ​യ്യും. സ്ഥ​ല​ത്തെ​ത്തു​ന്ന ആ​വ​ശ്യ​ക്കാ​രു​ടെ വി​ഡി​യോ എ​ടു​ക്കു​ന്ന പ്ര​തി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടും.

ഹു​സൈ​ൻ, മു​ഹ​മ്മ​ദ് സാ​ദി​ഖ്, മു​ഹ​മ്മ​ദ് റി​ഷാ​ൽ

കെ​ണി​യി​ൽ​പെ​ട്ട് ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ന​ഷ്​​ട​മാ​യ ര​ണ്ടു​പേ​രു​ടെ പ​രാ​തി​യി​ലാ​ണ്​ തി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. എ​സ്.​ഐ അ​ബ്​​ദീ​ൽ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ, ഷി​ജി​ത്ത്, അ​ക്ബ​ർ, ര​ഞ്ജി​ത്ത്, അ​നീ​ഷ് ദാ​മോ​ദ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online sex racketthreatsarrested
News Summary - Threats under the guise of online sex; Arrested for swindling lakhs
Next Story