Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്ടമ്മയെ കത്തികാട്ടി...

വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നു

text_fields
bookmark_border
വീട്ടമ്മയെ കത്തികാട്ടി   ഭീഷണിപ്പെടുത്തി സ്വർണം കവർന്നു
cancel
camera_alt

മോ​ഷ​ണം ന​ട​ന്ന ചെ​ട്ടി​കു​ള​ത്തെ വീ​ട്ടി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ പ​രി​ശോ​ധിക്കുന്നു

എ​ല​ത്തൂ​ർ: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ചും ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും മൂ​ന്നു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടു​മ​ണി​യോ​ടെ ചെ​ട്ടി​കു​ളം കൊ​ളാ​യി​ൽ വി​ജ​യ​ല​ക്ഷ്​​മി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് സം​ഘം​ മോ​ഷ​ണം ന​ട​ത്തി​യ​ത്.

വീ​ടി​‍െൻറ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച്​ അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ വി​ജ​യ​ല​ക്ഷ്​​മി കി​ട​ന്ന മു​റി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​ല​മാ​ര തു​റ​ക്കു​ന്ന ശ​ബ്​​ദം കേ​ട്ട്​ ഉ​ണ​ർ​ന്ന വി​ജ​യ​ല​ക്ഷ്​​മി ഒ​ച്ച​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.​ 50,000 രൂ​പ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​ണം ഇ​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ധ​രി​ച്ച ക​മ്മ​ൽ ഊ​രി വാ​ങ്ങി​ച്ചു. പ​ണ​വും ആ​ഭ​ര​ണ​വും വീ​ട്ടി​ലു​ണ്ടെ​ന്ന വി​വ​രം ത​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നുംമോ​ഷ്​​ടാ​വ്​ പ​റ​ഞ്ഞു​വ​ത്രെ. അ​തി​നു​ശേ​ഷം അ​ല​മാ​ര മു​ഴു​വ​ൻ തി​ര​ഞ്ഞ് അ​തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും എ​ടു​ത്തു. ആ​ഭ​ര​ണ​മ​ട​ങ്ങി​യ പ​ഴ്​​സ്​ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച വി​ജ​യ​ല​ക്ഷ്മി​​യെ മോ​ഷ്​​ടാ​വ്​ മു​ഖ​ത്ത​ടി​ച്ച്​ ക​ട്ടി​ലി​ലേ​ക്ക്​ ത​ള്ളി​യി​ട്ടു​. ഈ ​സ​മ​യം മ​റ്റൊ​രു മോ​ഷ്​​ടാ​വ്​ വാ​തി​ലി​ന്​ സ​മീ​പ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ ഒ​ച്ച​വെ​ക്കാ​നോ ആ​രെ​യും വി​വ​രം അ​റി​യി​ക്കാ​നോ ക​ഴി​ഞ്ഞി​ല്ല.

മോ​ഷ്​​ടാ​ക്ക​ൾ സ്​​ഥ​ലം വി​ട്ട​തോ​ടെ ഒ​ച്ച​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ൻ രാ​ഹു​ൽ വി​വ​രം അ​റി​ഞ്ഞ​ത്​. He threatened the housewife with a knife and stole the goldരാ​ഹു​ലി​​ന്‍റെ ഭാ​ര്യ​ക്ക്​ ​മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ രാ​ത്രി ജോ​ലി​യാ​യ​തി​നാ​ൽ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. അ​സി.​ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജ്, എ​ല​ത്തു​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ എം. ​സാ​യു​ജ്, എ​സ്.​ഐ രാ​ജേ​ഷ്​ എ​ന്നി​വ​ർ തെ​ളി​വെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ എ.​വി. ശ്രീ​ജ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ​ഗ്​ സ്​​ക്വാ​ഡും സ്​​ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatenedhousewifestole the gold
News Summary - threatened housewife with a knife and stole the gold
Next Story