Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം വ്യാപാരിയെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടി

text_fields
bookmark_border
crime
cancel

ക​ങ്ങ​ഴ: ബൈ​ക്കി​ലെ​ത്തി​യ സം​ഘം വ്യാ​പാ​രി​യു​ടെ ഓ​ട്ടോ ത​ട​ഞ്ഞ് വ​ടി​വാ​ള്‍ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി 40,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ഓ​ടെ മു​ണ്ട​ത്താ​നം-​ഇ​ട​യി​രി​ക്ക​പ്പു​ഴ റോ​ഡി​ല്‍ ഇ​ല​വു​ങ്ക​ല്‍ ഭാ​ഗ​ത്തെ തി​ര​ക്കൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു സം​ഭ​വം. പ​ണം ന​ഷ്​​ട​മാ​യ വാ​ക​ത്താ​നം സ്വ​ദേ​ശി പ​ണി​ക്ക​പ്പു​ര​യി​ടം ബൈ​ന്നി നൈ​നാ​ന്‍ (52) ക​റു​ക​ച്ചാ​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. സി​ഗ​ര​റ്റ് അ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ക​ട​ക​ളി​ല്‍ മൊ​ത്ത​വി​ല്‍പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് നൈ​നാ​ന്‍. ക​ങ്ങ​ഴ, ഇ​ട​യി​രി​ക്ക​പ്പു​ഴ ഭാ​ഗ​ത്ത് ക​ച്ച​വ​ടം ന​ട​ത്തി​യ​ശേ​ഷം മു​ണ്ട​ത്താ​ന​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​ല​വു​ങ്ക​ല്‍ ഭാ​ഗ​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​വെ​ച്ച് ഹെ​ല്‍മ​റ്റ് ധ​രി​ച്ച് ബെ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ര്‍ ഓ​ട്ടോ​ക്ക് മു​ന്നി​ല്‍ ബൈ​ക്ക് കു​റു​കെ നി​ര്‍ത്തി​യ​ശേ​ഷം വ​ടി​വാ​ളും ക​ത്തി​യു​മാ​യെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ബാ​ഗ് ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി​യ ശേ​ഷം മു​ണ്ട​ത്താ​നം ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ടു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി സി.​ഐ റി​ച്ചാ​ര്‍ഡ് വ​ര്‍ഗീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatenedextorted money
News Summary - Threatened and extorted money
Next Story