Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകല്യാണ വീട്ടിലെ...

കല്യാണ വീട്ടിലെ ബോംബേറ്​; മുഖ്യപ്രതി കീഴടങ്ങി

text_fields
bookmark_border
കല്യാണ വീട്ടിലെ ബോംബേറ്​; മുഖ്യപ്രതി കീഴടങ്ങി
cancel
camera_alt

മി​ഥു​ൻ

കണ്ണൂർ: തോട്ടടയിൽ കല്യാണവീട്ടിന്​ മുന്നിൽ നടന്ന ബോംബേറിൽ യുവാവ്​ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പൊലീസ്​ സ്​റ്റേഷനിലെത്തി കീഴടങ്ങി. ഏച്ചൂർ ട്രഞ്ചിങ്​ ഗ്രൗണ്ടിന്​ സമീപം മാവിലാക്കണ്ടി പി. മിഥുൻ​ (24) ആണ് ചൊവ്വാഴ്ച ഉച്ചയോടെ എടക്കാട്​ സ്​റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവം നടന്ന ഞായറാഴ്ച ഉച്ചക്കുശേഷം ഇയാൾ ഒളിവിലായിരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ സുഹൃത്തായ ഇയാൾക്ക്​ ബോംബേറിൽ നേരിട്ട്​ പങ്കുണ്ടെന്നാണ്​ പൊലീസിന്​ ലഭിച്ച സൂചന. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി.

ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് തോട്ടട ചാല പന്ത്രണ്ടുകണ്ടിക്ക്​ സമീപം നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി പാതിരാപ്പറമ്പിൽ ജിഷ്ണു (26) കൊല്ലപ്പെട്ടത്​. സംഭവത്തിൽ ജിഷ്ണുവിന്‍റെ സുഹൃത്ത് ഏച്ചൂർ സ്വദേശി പാറക്കണ്ടി വീട്ടിൽ പി. അക്ഷയിനെ (24) തിങ്കളാഴ്ച പൊലീസ്​ അറസ്റ്റ്​ ചെയ്തിരുന്നു​. കീഴടങ്ങിയ മിഥുനെ കേസന്വേഷണത്തിന്‍റെ ചുമതലയുള്ള എ.സി.പി പി.പി. സദാനന്ദൻ ചോദ്യംചെയ്തു. ഇയാളുടെ അറസ്റ്റ്​ ബുധനാഴ്ച രേഖപ്പെടു​ത്തുമെന്നാണ്​ സൂചന. ​

സംഭവവുമായി ബന്ധപ്പെട്ട്​ കസ്റ്റഡിയിലായ രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ്​ ചോദ്യം ചെയ്യലിന്​ ശേഷം വിട്ടയച്ചിരുന്നു. മിഥുൻ ഉൾപ്പെടെ നാലുപേർക്ക്​ ബോംബേറിൽ നേരിട്ട്​ പങ്കുണ്ടെന്നാണ്​ പൊലീസിന്​ ലഭിച്ച വിവരം.

ഇതിനിടെ അക്രമികൾ രക്ഷപ്പെട്ടെന്ന്​ കരുതുന്ന വാഹനം എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ​ചൊവ്വാഴ്ച ഉച്ചക്കാ​ണ് വാഹനം, ഉടമ എടക്കാട് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. KL O4 എ.ബി 507 നമ്പർ ടെമ്പോ ട്രാവലർ വാനാണ്, ഡ്രൈവറും വാഹനത്തിന്‍റെ ഉടമകളിൽ ഒരാളുമായ ആദർശ് സ്‌റ്റേഷനിൽ എത്തിച്ചത്. ഈ വാഹനത്തിലാണ് അക്രമികൾ ഉൾപ്പെടെയുള്ള ഏച്ചൂർ സംഘം തോട്ടടയിൽ എത്തിയത്. ബോംബെറിഞ്ഞശേഷം സംഘം രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് കൊണ്ടുവന്നതും ഇതിൽ തന്നെയാണെന്നാണ് പൊലീസ് സംശയിക്കുന്നത്​.

കല്യാണത്തിന് ട്രിപ് വിളിച്ചാണ് വാഹനം ഏർപ്പാടാക്കിയതെന്നാണ് ഉടമകളുടെ വിശദീകരണം. അതേസമയം, അക്രമത്തിന് പിറ്റേന്നുതന്നെ വാഹനം സ്‌റ്റേഷനിൽ ഹാജരാക്കാൻ പൊലീസ്​ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ അത് ചെയ്തില്ല. വാഹനം സർവിസിന് കയറ്റിയെന്നായിരുന്നു വിശദീകരണം. ഇത്​ പൊലീസിന്​ കൂടുതൽ സംശയത്തിനിടയാക്കിയിട്ടുണ്ട്.

വിവാഹ ആഭാസങ്ങൾ തടയാൻ നടപടി വേണം –മനുഷ്യാവകാശ കമീഷൻ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ം ക​ർ​ശ​ന​മാ​യി ത​ട​യാ​ൻ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. തോ​ട്ട​ട​യി​ൽ ന​ട​ന്ന ബോം​ബേ​റു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി രൂ​പം​ന​ൽ​ക​ണം. ന​ട​പ​ടി​ക്ക്​ശേ​ഷം ഡി.ജി.ജി ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. തോ​ട്ട​ട​യി​ൽ ബോം​ബ് പൊ​ട്ടി ഏ​ച്ചൂ​ർ സ്വ​ദേ​ശി ജി​ഷ്ണു കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ക​മീ​ഷ​ന്‍റെ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur Bomb BlastThottada
News Summary - Thottada Bomb Blast: Prime Accused surround
Next Story