Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎ.സി വർക്ഷോപ്പിൽനിന്ന്...

എ.സി വർക്ഷോപ്പിൽനിന്ന് കംപ്രസറുകൾ മോഷ്ടിച്ചവർ പിടിയിൽ

text_fields
bookmark_border
എ.സി വർക്ഷോപ്പിൽനിന്ന് കംപ്രസറുകൾ മോഷ്ടിച്ചവർ പിടിയിൽ
cancel

ഇരവിപുരം: എ.സി വർക്ഷോപ്പിൽനിന്ന് കംപ്രസറുകൾ മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള വയലിൽ വീട്ടിൽ ഐ. സജീവ് (43), വടക്കേവിള ചിറകുളം എ. സുനിൽ (45) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26ന് രാത്രി മാടൻനടയുളള കാർ വർക്ഷോപ്പിൽ നിന്നാണ് നാല് കംപ്രസറുകൾ മോഷണം നടത്തിയത്.

സ്ഥാപനത്തിന് പുറത്തുളള ഷെഡിൽ സൂക്ഷിച്ചിരുന്ന കംപ്രസറുകളാണ് മോഷണം പോയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞു. അന്വേഷണത്തിൽ ഇരവിപുരം തിരുമുക്കിൽനിന്ന് പിടികൂടുകയായിരുന്നു. സമീപത്തെ ആക്രിക്കടയിൽ വിറ്റതായി ഇവർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ആക്രികടയിൽ നിന്ന് മോഷണം പോയ കംപ്രസറുകൾ പൊലീസ് കണ്ടെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftAC workshop
News Summary - Those who stole compressors from AC workshop arrested
Next Story