ബാറിൽക്കയറി ജീവനക്കാരനെ വെട്ടിയവർ അറസ്റ്റിൽ
text_fieldsബാറിൽക്കയറി ജീവനക്കാരനെ വെട്ടിയ കേസിൽ പിടിയിലായ രാഹുൽ, പ്രബിൻ, അലൻ
വ്യാഴാഴ്ച രാത്രി എട്ടിനാണ് തെക്കേനാലുവഴിയിലെ വൈറ്റ് സിറ്റി ബാർ ഹോട്ടലിനകത്ത് കയറി അക്രമം നടത്തിയത്. മുഖം മറച്ചെത്തിയ സംഘം ലോക്കൽ മദ്യം വിൽക്കുന്ന കൗണ്ടറിെൻറ വാതിലിലൂടെ അകത്തുകടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാർ ജീവനക്കാരൻ ഇടുക്കി സ്വദേശി ബിനോയിയുടെ കൈയിലാണ് വെട്ടേറ്റത്. ശസ്ത്രക്രിയ നടത്തിയെങ്കിലും കൈയുടെ ചലനശേഷി പൂർണമായി തിരിച്ചു കിട്ടിയിട്ടില്ല.
നേരത്തേ, ബാറിൽ മദ്യപിക്കാൻ എത്തിയപ്പോൾ ജീവനക്കാരുമായുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ്.ഐമാരായ പ്രശാന്ത് പി.നായർ, അരുൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നാല് പേരെയും ബാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്ന് പേരെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.