വ്യാജ ഷെയർ ട്രേഡിങ് വഴി പണംതട്ടുന്നവർ പിടിയിൽ
text_fieldsഷാജഹാൻ, ദിലീഫ്
കൊച്ചി: ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് വ്യാജ ഷെയർ ട്രേഡിങ്, ടാസ്ക് ഫ്രോഡ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ. ആലപ്പുഴ മുഹമ്മ സ്വദേശികളായ വലിയപറമ്പ് വീട്ടിൽ വി.എ. ഷാജഹാൻ (50), അറയിൽപറമ്പിൽ വീട്ടിൽ എ.എസ്. ദിലീഫ് (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം പനമ്പിള്ളിനഗർ സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലാണ് അറസ്റ്റ്.
ഒരുവർഷമായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഉത്തരേന്ത്യൻ-വിദേശ യാത്രകളും ഇന്റർനെറ്റ് ഉപയോഗവും മൊബൈൽ ഫോൺവിളികളും നിരീക്ഷിച്ച് വിശകലനംചെയ്ത് തെളിവുകൾ ശേഖരിച്ച ശേഷമാണ് ഇവരെ പിടികൂടിയത്. സ്വന്തംപേരിലുള്ള വ്യാജ കയറ്റുമതി-ഇറക്കുമതി കമ്പനികളുടെ പേരിൽ കോടികളാണ് ഇരുവരുടെയും ബാങ്ക് അക്കൗണ്ട് മുഖേന കഴിഞ്ഞ വർഷങ്ങളിൽ ഒഴുകിയതെന്ന് പൊലീസ് പറഞ്ഞു. ചൈനീസ് ആപ്പ് തുടങ്ങിയവ ഓപറേറ്റ് ചെയ്യുന്നതിന് വിദേശികളെ സഹായിക്കുന്നതും പ്രതികളാണ്.
എ.സി.പി മട്ടാഞ്ചേരി ഉമേഷ് ഗോയലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷമീർഖാൻ, എസ്.സി.പി.ഒ അജിത് ബാലചന്ദ്രൻ, സി.പി.ഒമാരായ ബിന്ദോഷ്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

