പട്ടാപ്പകൽ ബൈക്കിലെത്തിയവർ രണ്ടുപേരുടെ സ്വർണമാല കവർന്നു
text_fieldsസി.സി ടി.വിയിൽ പതിഞ്ഞ പ്രതികളുടെ ദൃശ്യം
തൃപ്പൂണിത്തുറ: പട്ടാപ്പകൽ ബൈക്കിലെത്തിയവർ രണ്ടുപേരുടെ സ്വർണമാല കവർന്നു. പെൻഷൻ വാങ്ങി മടങ്ങുകയായിരുന്ന വത്സ പൗലോസിന്റെ രണ്ടുപവൻ മാലയും ക്ഷേത്രത്തിൽ പോയി വരുകയായിരുന്ന രമ ജയകൃഷ്ണന്റെ മൂന്നുപവൻ മാലയുമാണ് കവർന്നത്. ചൊവ്വാഴ്ച പകൽ തിരുവാങ്കുളത്തുനിന്ന് ചിത്രപ്പുഴ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ രണ്ടു ഭാഗത്തായാണ് സംഭവം. ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ എത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. പ്രതികളുടെ ദൃശ്യം സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

