ദമ്പതികളെ ആക്രമിച്ചവർ അറസ്റ്റിൽ
text_fieldsദമ്പതികളെ ആക്രമിച്ച കേസിൽ അടൂരിൽ അറസ്റ്റിലായവർ
അടൂർ: ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. എറണാകുളം മണക്കുന്നം പൂത്തോട്ട ആലുങ്കൽ രാജ്കുമാർ (38), കൊടുമൺ ഐക്കാട് കരിവിലക്കോട് അമ്പലത്തിന് സമീപം സിന്ധുഭവനിൽ സുനിൽ (38), തിരുവനന്തപുരം ആര്യനാട് കോട്ടയ്ക്കകം, പറന്തോട്, റോഡരികത്ത് മുഹമ്മദ് ഷാഫി (37) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കടമ്പനാട് കാലായിക്ക് കിഴക്ക് ഊരാളമ്പിൽ ജങ്ഷനിൽ അഫ്സൽ മൻസിലിൽ അഫ്സലിെൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്.
എം.സി റോഡിൽ ഹൈസ്കൂൾ ജങ്ഷനിൽ തിങ്കളാഴ്ച രാത്രി 12.15നാണ് സംഭവം. ശാസ്താംകോട്ടയിലെ ആശുപത്രിയിൽപോയ ശേഷം ഭക്ഷണം കഴിക്കാൻ ഹൈസ്കൂൾ ജങ്ഷനിൽ എത്തിയപ്പോൾ കാറിന് കുറുകെ സ്കൂട്ടർ ഇട്ട് തടഞ്ഞശേഷം അഫ്സലിനെയും ഭാര്യ സൗമ്യയെയും മർദിച്ചതായാണ് കേസ്. സ്കൂട്ടറിൽ എത്തിയവർ അഫ്സലിനെ മർദിക്കുന്നതുകണ്ട് തടസ്സംപിടിക്കാനെത്തിയപ്പോഴാണ് ഭാര്യക്ക് മർദനമേറ്റത്. ഇന്നലെ ഉച്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്തു.

