Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UP Hotel
cancel
Homechevron_rightNewschevron_rightCrimechevron_rightബിസിനസുകാരൻ...

ബിസിനസുകാരൻ കൊല്ലപ്പെട്ട ആ രാത്രി 512ാം ഹോട്ടൽ മുറിയിൽ സംഭവിച്ചത്​ ഇതെല്ലാം

text_fields
bookmark_border

ഗൊരഖ്​പൂർ: ഉത്തർപ്രദേശ്​ സർക്കാറിനെയും പൊലീസിനെയും ഒരേപോലെ പ്രതിസന്ധിയിലാക്കുകയായിരുന്നു ഗൊരഖ്​ പൂരിലെ ഹോട്ടൽ മുറിയിലെ ബിസിനസുകാരന്‍റെ മരണം. യൂണിഫോം ധരിച്ചെത്തിയ പൊലീസുകാർ ബിസിനസുകാരനായ മനീഷ്​ ഗുപ്​തയെ കൊല​െപ്പടുത്തിയെന്നായിരുന്നു കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും ആരോപണം. എന്നാൽ, മുറിയിൽ കാൽവഴുതി വീണാണ്​ മരണമെന്നാണ്​ പൊലീസ്​ ഭാഷ്യം. എന്നാൽ വിവിധ സാക്ഷിമൊഴികളുടെ അടിസ്​ഥാനത്തിൽ ഹോട്ടലിൽ മുറിയിൽ നടന്നത്​ വിവരിക്കുന്നത്​ ഇങ്ങനെ;

സെപ്​റ്റംബർ 27ന്​ അർധരാത്രി വാതിലിൽ ഉച്ചത്തിലുള്ള മുട്ടു​േകട്ട്​ ഹർബിർ സിങ്​ ഉണർന്നു. ഉത്തർപ്രദേശ്​ ഗൊരഖ്​പൂരിലെ കൃഷ്​ണ പാലസ്​ ഹോട്ടലിലെ 512ാം മുറിയിൽ സുഹൃത്തുക്കൾക്ക്​ ഒപ്പമായിരുന്നു താമസം. ഹർബിർ സിങ്, പ്രദീപ്​ കുമാർ, മനീഷ്​ ഗുപ്​ത എന്നീ മൂന്നു സുഹൃത്തുക്കൾ വൈകിട്ടാണ്​ ഹോട്ടലിൽ ചെക്ക്​ ഇന്‍ ചെയ്​തത്​. ദിവസം മുഴുവൻ നീണ്ട ജോലിയുടെ ക്ഷീണത്തിൽ മൂവരും നേരത്തേതന്നെ ഉറങ്ങാൻ കിടന്നു. കാൺപൂർ സ്വദേശിയാണ്​ ഗുപ്​ത. മറ്റുരണ്ടുപേർ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളും.

ഉച്ചത്തിലുള്ള മുട്ടൽകേട്ട്​ താൻ വാതിൽ തുറന്നു. മറ്റു രണ്ടു​പേരും നല്ല ഉറക്കത്തിലായിരുന്നു. ഹോട്ടൽ ജീവനക്കാരനൊപ്പം ഒരു കൂട്ടം പൊലീസുകാർ മുറിക്ക്​ അകത്തേക്ക്​ കടന്നു. ​തിരിച്ചറിയൽ രേഖ ചോദിച്ചു -ഹർബിർ സിങ്​ 'ദ പ്രിന്‍റി'നോട്​ പറഞ്ഞു.

ഞാൻ എന്‍റെയും പ്രദീപിന്‍റെയും തിരിച്ചറിയൽ രേഖ കാണിച്ചു. മനീഷിന്‍റെ രേഖ ചോദിച്ചു. അദ്ദേഹം നല്ല ഉറക്കത്തിലായിരുന്നു. പിന്നീട്​ ഞങ്ങളോട്​ സന്ദർശനത്തിന്‍റെ ഉദ്ദേശം ആരാഞ്ഞു​. ഒരു ബിസിനസ്​ ആവശ്യത്തിന്​ വന്നതാണെന്ന മറുപടിയും നൽകി. പിന്നീട്​ അവർ നഗരത്തിലെ ഞങ്ങളുടെ പരിചയക്കാരനെ വിളിച്ച്​ ഞങ്ങളുടെ യാത്രാലക്ഷ്യം എന്താണെന്ന്​ ചോദിച്ചറിഞ്ഞു. പിന്നീട്​ ബാഗുകൾ പരിശോധിക്കുകയും ചെയ്​തു. ഇതോടെ ഗുപ്​ത -ഞങ്ങളുടെ ബാഗുകൾ പരിശോധിക്കാൻ ഭീകരവാദികളാണെന്നാണോ നിങ്ങൾ കരുതുന്നതെന്ന്​ പൊലീസിനോട്​ ചോദിച്ചു. ഇതോടെ രാംഗഡ്​ പൊലീസ്​ സ്​റ്റേഷനിലെ എസ്​.എച്ച്​.ഒ ​ജെ.എൻ. സിങ്ങും സംഘവും കടമ ചെ​േയ്യണ്ടത്​ എങ്ങനെയെന്ന്​ ചോദിച്ച്​ അപമാനിച്ചശേഷം എന്നെ അടിക്കാൻ തുടങ്ങി' -ഹർബിർ സിങ്​ പറഞ്ഞു. നിരവധി തവണ സിങ്ങിനെ അടിക്കുകയും മുറിയിൽനിന്ന്​ പുറത്തേക്ക്​ തള്ളുകയുമായിരുന്നു.

'നിമിഷങ്ങൾക്കകം അവർ മനീഷ്​ ഗുപ്​തയെ ലിഫ്​റ്റിലേക്ക്​ വലിച്ചിഴക്കുന്നത്​ കണ്ടു. മുഖം രക്തത്തിൽ കുളിച്ചിരുന്നു. അബോധാവസ്​ഥയിലായിരുന്നു. ഒടുവിൽ ഗുപ്​തയെ ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും മരിച്ചിരുന്നു -ഹർബിർ സിങ്​ പറഞ്ഞു.

അതേസമയം, ഗുപ്​ത തറയിൽ വീണുമരിക്കുകയാ​െണന്നായിരുന്നു ഗൊരഖ്​പൂർ പൊലീസിന്‍റെ വാദം. പിന്നീട്​, കുടുംബം രംഗത്തെത്തിയതോടെ സംഭവത്തിൽ ആറുപൊലീസുകാരെ സസ്​പെൻഡ്​ ചെയ്​തിരുന്നു. ഇവരെ കാൺപൂർ പൊലീസിലേക്ക്​ സ്​ഥലം മാറ്റുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Murderbusinessman deathGorakhpur hotel
News Summary - This is what transpired at Room no 512 of Gorakhpur hotel where cops killed UP businessman
Next Story